നോട്ട് അസാധുവാക്കല്‍ അമ്പതാം ദിവസത്തിലേക്ക്; തളര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
പ്രധാധ കേന്ദ്രങ്ങളിലെല്ലാം പച്ചക്കറി ഉള്‍പ്പെടെയുള്ളവ ടണ്‍ കണക്കിന് കെട്ടികിടന്നു. വിളകള്‍ കിട്ടുന്ന വിലക്ക് വിറ്റൊഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി
നോട്ട് അസാധുവാക്കല്‍ പ്രക്രിയ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. നിലവില്‍ മുച്ചൂടും തളര്‍ന്ന സ്ഥിയിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. പഴയനോട്ടുകള്‍ വന്‍ തോതില്‍ തിരിച്ചത്തിയത്തിയത് കള്ളപ്പണം സംബന്ധിച്ച സര്‍ക്കാരിന്റെ കണക്ക് കൂട്ടലും തെറ്റിച്ചു. അടുത്ത പൊതു ബജറ്റിനെയും ആസൂത്രണ പദ്ധതികളെയും നോട്ട് നിരോധം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാര്‍ഷിക ഉല്‍പാദനം താഴ്ന്നു. പ്രധാധ കേന്ദ്രങ്ങളിലെല്ലാം പച്ചക്കറി ഉള്‍പ്പെടെയുള്ളവ ടണ്‍ കണക്കിന് കെട്ടികിടന്നു. വിളകള്‍ കിട്ടുന്ന വിലക്ക് വിറ്റൊഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. 46 ദിവസം കൊണ്ട് .ചില്ലറ വ്യാപാരം, ഗതാഗതം, അസംഘടിത -സേവന മേഖലകള്‍ തുടങ്ങിയവ മുമ്പില്ലാത്ത വിധം മന്ദഗതിയിലായി. ഇ മേഖലകളില്‍ നവംബറില്‍ മാത്രം 10 % ഇടിവുണ്ടായെന്നാണ് നിക്കി മാര്‍ക്കറ്റ് ഏജന്‍സിയുടെ കണക്ക്. താല്‍കാലികമായി മാത്രമല്ല, ദീര്‍ഘ കാലത്തേക്കും ഈ മാന്ദ്യം തുടരുമെന്ന് ഫിറ്റ്ച് റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു
ഇതു വരെ അനുഭവിച്ച നോട്ട് ക്ഷാമം മൂന്ന് മാസം കൂടി തുടര്‍ന്നാല്‍ സമ്പത്തിക വളര്‍ച്ച രണ്ട് ശതമാനത്തോളം കുറയുമെന്നും വിവിധ റേറ്റിംഗ് ഏജന്‍സികള്‍ പറയുന്നു. വരാനിരിക്കുന്ന തെരെഞ്ഞടുപ്പുകള്‍ കൂടി മുന്നില്‍ കണ്ട്, ജനരോഷം അടക്കാന്‍ സര്‍ക്കാര്‍ അടുത്ത പൊതു ബജറ്റില്‍ ക്ഷേമ പദ്ധതികള്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദായ നികുതി വരുമാന പരിധി 2.5 ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമാക്കി ഉയര്‍ത്തന്‍ ആലോചിക്കുന്നുണ്ടെന്ന് ധനകാര്യമന്ത്രാല വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കറണ്‍സി രഹിത ഇടപാടുകള്‍ ത്വരിതപ്പെടുത്താനുള്ള പദ്ധതികളും അടുത്ത ബജറ്റില്‍ പ്രതീക്ഷിക്കാം.