തമിഴ്നാട് നിയമസഭ ജെല്ലിക്കെട്ട് നിയമവിധേയമാക്കി
ജെല്ലിക്കെട്ടിനായി നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് നടന്നുവന്ന സമരം ഇന്ന് അക്രമസക്തമായിരുന്നു
ഒരാഴ്ച നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തമിഴ്നാട് നിയമസഭ ജെല്ലിക്കെട്ട് നിയമവിധേയമാക്കി. മുഖ്യമന്ത്രി ഒ. പനീർശെൽവം അവതരിപ്പിച്ച ബിൽ നിയമസഭ പാസാക്കി. ബിൽ ഐകകണ്ഠേനയാണ് പാസാക്കിയത്.
ജെല്ലിക്കെട്ടിനായി നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് നടന്നുവന്ന സമരം ഇന്ന് അക്രമസക്തമായിരുന്നു. പ്രതിഷേധക്കാർ ചെന്നൈ ഐഎസ് ഹൗസ് പോലീസ് സ്റ്റേഷനു തീയിട്ടു. സമരക്കാർ പോലീസ് സ്റ്റേഷനിലേക്കു പെട്രോൾ ഒഴിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്കു പരിക്കേറ്റു. മറീനാ ബീച്ചിലും മധുരയിലെ അളങ്കനെല്ലൂരിലും ആയിരങ്ങളാണ് സമരത്തിൽ പങ്കെടുത്തത്.