ഹണിപ്രീതിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
Update: 2018-05-27 12:55 GMT
കോടതിയില്‍ കീഴടങ്ങുകയാണ് വേണ്ടതെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി
ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഭയമുള്ളവര്‍ കോടതിയില്‍ കീഴടങ്ങുകയാണ് വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെങ്കിലും അറസ്റ്റ് ഒഴിവാക്കണമെന്ന് ഹണിപ്രീതിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അക്രമത്തിന് പ്രേരണ നല്‍കി, ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയത്.
ഹണിപ്രീതിനെ കണ്ടെത്താന്‍ ദേര സച്ചയുടെ ഡല്‍ഹിയിലെ സ്ഥാപനങ്ങളില്‍ പൊലീസ് ഇന്ന് റെയ്ഡ് നടത്തി. പക്ഷേ കണ്ടെത്താനായില്ല.