അഖ്‍ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

Update: 2018-05-27 08:19 GMT
Editor : Ubaid
അഖ്‍ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
Advertising

അഖ്‌ലാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരാണ് കോടതിയെ സമീപിച്ചത്. അഖ്‌ലാക്കിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത ഇറച്ചി പശുവിന്റേതാണെന്ന മഥുര ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.

വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ഗ്രേറ്റര്‍ നോയിഡയിലെ കോടതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഗോവധം നിരോധിച്ചിരിക്കുന്നതിനാല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ ചുമത്തി അഖ്‌ലാക്കിന്റെ കുടുംബത്തിലെ ഏഴു പേര്‍ക്കെതിരേ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

അഖ്‌ലാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരാണ് കോടതിയെ സമീപിച്ചത്. അഖ്‌ലാക്കിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത ഇറച്ചി പശുവിന്റേതാണെന്ന മഥുര ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ ഇരയുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തത് ആട്ടിറച്ചിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചെന്നും ഉപയോഗിച്ചെന്നും ആരോപിച്ച് 52കാരനായ അഖ്‍ലാക്കിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയത്. അഖ്‌ലാക്കിന്റെ മകന്‍ ഡാനിഷിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

അഖ്‌ലാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 19 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാളെ പോലീസ് വിട്ടയച്ചു. ജാമ്യം ലഭിക്കാത്ത ആറുപേര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News