ഗുഡ്‍ഗാവ് ഇനിമുതല്‍ ഗുരുഗ്രാമം
മുമ്പ് ഗുഡ്ഗാവ് 'ഗുരുഗ്രാമം' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഇതിനാലാണ് പേര് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഗുഡ്ഗാവ് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.
ഗുഡ്ഗാവ് ജില്ലയുടെ പേര് ഇനി മുതല്‍ ഗുരുഗ്രാമം എന്നാക്കി മാറ്റാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. മുമ്പ് ഗുഡ്ഗാവ് 'ഗുരുഗ്രാമം' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഇതിനാലാണ് പേര് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഗുഡ്ഗാവ് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. ഗുരു ദ്രോണാചാര്യക്ക് ശിഷ്യന്‍മാര്‍ ദക്ഷിണയായി നല്‍കിയതാണ് ഈ പ്രദേശമെന്നും ഇതിനാല്‍ ഗുഡ്ഗാവ് മുമ്പ് ഗുരുഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍, ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന സ്ഥലങ്ങളിലൊന്നായ ഗുഡ്ഗാവിന്റെ പേരുമാറ്റം വരുംകാലങ്ങളില്‍ തിരിച്ചടിയാകുമെന്ന് വ്യവസായിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണ ഗുഡ്ഗാവ്, ഉത്തര ഗുഡ്ഗാവ്, പട്ടൗഡി എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ഗുഡ്ഗാവിനെ വിഭജിച്ചിരിക്കുന്നത്. ഗുഡ്ഗാവിനെ കൂടാതെ മേവത് ജില്ലയുടെ പേര് 'നു' എന്ന് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.