കൂറുമാറ്റ ഭീതി, ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവിലേക്ക് മാറ്റി
Update: 2018-05-28 08:31 GMT
രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ എംഎല്‍എ മാര്‍ ബിജെപിയിലേക്ക് കൂറുമാറുന്നത് തടയാനാണ് നടപടി.
ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗലൂരുവിലേക്ക് മാറ്റി. 44 എംഎല്‍എമാരെയാണ് ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് ബംഗലൂരുവിലേക്ക് എത്തിച്ചത്. രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ എംഎല്‍എ മാര്‍ ബിജെപിയിലേക്ക് കൂറുമാറുന്നത് തടയാനാണ് നടപടി.
കഴിഞ്ഞ 3 ദിവസത്തിനിടെ 6 എംഎല്‍എമാരാണ് രാജിവെച്ച് ബിജെപിയിലേക്ക് പോയത്. മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേലയുമായി അടുപ്പമുള്ളവരാണ് ഇവര്‍. ഇതോടെ അഹ്മദ് പട്ടേലിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വം ത്രിശങ്കുവിലായി. ഒമ്പത് എംഎല്‍മാരുടെ പിന്തുണ ബിജെപിക്ക് പോകുന്നതോടെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളും ബിജെപിക്ക് ലഭിക്കും.