സ്വന്തം ആളുകളെ ചതിച്ചവരെ മറ്റുള്ളവര്‍ അംഗീകരിക്കില്ല: നിതീഷിനെ പരിഹസിച്ച് ലാലു
മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണന കിട്ടാതെ പോയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.
മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണന കിട്ടാതെ പോയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സംഘത്തില്‍ നിന്ന് കൂട്ടം തെറ്റിപ്പോയ കുരങ്ങനെ ആരും തിരിഞ്ഞു നോക്കില്ല. സ്വന്തം ആളുകളെ ചതിച്ചവരെ മറ്റുള്ളവര്‍ അംഗീകരിക്കില്ലെന്നും ലാലു ട്വീറ്റ് ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിന് പോലും നിതീഷ് കുമാറിന് ക്ഷണം ലഭിച്ചില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഒരാളെ പോലും പരിഗണിക്കാതിരുന്നതോടെ ബിജെപി എന്ത് സ്ഥാനമാണ് നല്‍കുന്നതെന്ന് നിതീഷിന് മനസ്സിലായിക്കാണും. നിതീഷിന്‍റെ വിധിയാണിതെന്നും ലാലു പറഞ്ഞു.
മഹാസഖ്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് എന്‍ഡിഎയില്‍ ചേര്‍ന്ന നിതീഷ് കുമാറിന്‍റെ ജെഡിയുവിനെ കേന്ദ്രമന്ത്രിസഭാ പുനസംഘടയില്‍ പരിഗണിച്ചില്ല. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് മോദിയുടെ ഭാഗത്തു നിന്ന് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് നിതീഷ് കുമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.