ഐഐടി ബിരുദധാരി 23ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

Update: 2018-05-28 13:56 GMT
Editor : Jaisy
ഐഐടി ബിരുദധാരി 23ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
Advertising

തിങ്കളാഴ്ചയാണ് സംഭവം നടന്നത്

ഐഐടി ബിരുദധാരി 23ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ അങ്കിത് വാധ്‍വയാണ്(26) ഗുഡ്ഗാവിലെ മില്ലേനിയം സിറ്റിയിലുള്ള ഗോള്‍ഫ് കോഴ്സ് റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ചാടി മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എംബിഎ കരസ്ഥമാക്കിയ അങ്കിത് അങ്കിളിനൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ 16 മാസമായി കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു അങ്കിതെന്ന് സുശാന്ത് ലോക് പൊലീസ് സ്റ്റെഷനിലെ ഹെഡ് ഓഫീസര്‍ ഗൌരവ് ഭോഗാട്ട് പറഞ്ഞു. പൊലീസ് കെസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News