ലൌ ജിഹാദ് ആരോപിച്ച് മുസ്‍ലിം യുവാവിനെ ചുട്ടുകൊന്ന സംഭവം: പ്രതിഷേധം ശക്തം

Update: 2018-05-28 04:40 GMT
Editor : Sithara
ലൌ ജിഹാദ് ആരോപിച്ച് മുസ്‍ലിം യുവാവിനെ ചുട്ടുകൊന്ന സംഭവം: പ്രതിഷേധം ശക്തം
Advertising

സംഘപരിവാര്‍ ആശയധാരയാണ് വര്‍ഗീയതയെയും വെറുപ്പിനെയും പരിപോഷിപ്പിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

രാജസ്ഥാനില്‍ ലൌ ജിഹാദ് ആരോപിച്ച് മുസ്‍ലിം യുവാവിനെ ആക്രമിച്ച ശേഷം ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും മുസ്‍ലിമായതിനാലാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നും മുഹമ്മദ് അഫ്രസുലിന്റെ ഭാര്യ പറഞ്ഞു. അറസ്റ്റിലായ രണ്ട് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

രാജസ്ഥാനിലെ രാജ്സാമന്തറിലാണ് ലൌജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്രസുല്‍ എന്ന 42കാരനെ മഴു ഉപയോഗിച്ച് വെട്ടിയ ശേഷം ജീവനോടെ കത്തിച്ചത്. സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രദേശവാസിയായ ശംഭുലാലാണ് കൃത്യം നടത്തിയത്. ജിഹാദികളായവര്‍ രാജ്യം വിട്ടില്ലെങ്കില്‍ അവസ്ഥ ഇതായിരിക്കുമെന്ന് പറയുന്നതും കൊലപാത ദൃശ്യങ്ങളും ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്തു.

സംഘപരിവാര്‍ ആശയധാരയാണ് വര്‍ഗീയതയെയും വെറുപ്പിനെയും പരിപോഷിപ്പിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. മനുഷ്യത്വമില്ലാത്തവരായി മാറുന്നതെങ്ങനെയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചോദിച്ചു. നാണക്കേട് പോലും ഈ സംഭവത്തില്‍ നാണം കെട്ടിരിക്കുമെന്നും പക്ഷെ അത് മുഖ്യമന്ത്രി വസുന്ധര രാജെക്കുണ്ടാകില്ലെന്നും എഎപി നേതാവ് കുമാര്‍ ബിശ്വാസ് പരിഹസിച്ചു. സംഘപരിവാര്‍ വിഷം പരത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ അസീസ് ആരോപിച്ചു. സംഭവത്തില്‍ ശംഭുലാലിനെയും 14 വയസ്സുള്ള സഹോദരി പുത്രനെയും അറസ്റ്റ് ചെയ്ത് പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News