പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി
മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുംതെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും രാഷ്ട്രപതി
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മിതിയില്‍ 2018 നിര്ണ്ണായകമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു . മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുംതെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും രാഷ്ട്രപതി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗം. മുത്തലാഖ് ബില്‍ സര്‍ക്കാരിന്‍റെ നേട്ടാമാണ്, മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷത്തിനാണ് ബില്‍ പാര്‍ലമെന്‍റ് പാസാക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രപതി പറഞ്ഞു. വിവാദ ശിപാര്‍ശകള്‍ ഉള്ല മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നയപ്രഖ്യാനത്തില്‍ രാഷ്ട്രപതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ന്യൂന പക്ഷ പ്രീണനമല്ല, ശാക്തീകരണമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി കൂട്ടിചേര്‍ത്തു. പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കും ഗുണകരമാകുന്ന പുതിയ ദേശീയ ആരോഗ്യ നയം കേന്ദ്രം രൂപീകരിച്ചു. രണ്ടരലക്ഷം ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി.2022 ണ്ടോ ടെ എല്ലാവര്‍ക്കും പാര്‍പ്പിടവും കര്‍ഷകര്‍ക്ക് ഇരട്ടിവരുമാനവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തെരെഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു
പാര്‍ലമെന്‍റ് നടപടികള്‍ സുഖമമാകുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് 45 മിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവസാനിപ്പിച്ചത്.