തെലുഗുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു

Update: 2018-05-28 21:46 GMT
തെലുഗുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു
Advertising

ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

തെലുഗുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ഇതേ വിഷയത്തില്‍ നേരത്തെ മന്ത്രിസഭയില്‍ നിന്ന് ടിഡിപി മന്ത്രിമാരെ പിന്‍വലിച്ചിരുന്നു. അതേസമയം ടിഡിപിയുടേത് രാഷ്ട്രീയപ്രചാരണവേല മാത്രമാണെന്ന് ബിജെപി പ്രതികരിച്ചു.

ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാനമെന്ന പദവി നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി മുന്നണി വിട്ടത്. പ്രത്യേക പദവിക്ക് പകരം പ്രത്യേക പാക്കേജ് അനുവദിക്കാമെന്നാണ് മോദി സര്‍ക്കാരിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് ടിഡിപി കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിച്ചിരുന്നു. ടിഡിപി മന്ത്രിമാരായ അശോക് ഗജപതി രാജുവും വൈ എസ് ചൗധരിയുമാണ് രാജിവെച്ചത്.

വിഷയത്തില്‍ രാഷ്ട്രീയ എതിരാളികളായ വൈ എസ് ആര്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയതാണ് ടിഡിപിയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ടിഡിപിയുടേത് രാഷ്ട്രീയ പ്രചാരവേല മാത്രമാണെന്നാണ് ബിജെപിയുടെ പ്രതികരണം. നിലവില്‍ ടിഡിപി പിന്തുണ പിന്‍വലിച്ചാലും ബിജെപി സര്‍ക്കാരിന് ഭീഷണിയില്ല.

Tags:    

Similar News