ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ ദലിത് പ്രാതിനിധ്യം നാമമാത്രം
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ വെറും ഏഴ് ശതമാനം മാത്രമാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളതെന്ന് റിപ്പോര്‍ട്ട്. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ 2 ശതമാനം മാത്രമേ ഉള്ളൂ എന്ന് ഓള്‍ ഇന്ത്യ സര്‍വ്വേ ഓഫ് ഹയര്‍ എജുക്കേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ വെറും ഏഴ് ശതമാനം മാത്രമാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളതെന്ന് റിപ്പോര്‍ട്ട്. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ 2 ശതമാനം മാത്രമേ ഉള്ളൂ എന്ന് ഓള്‍ ഇന്ത്യ സര്‍വ്വേ ഓഫ് ഹയര്‍ എജുക്കേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിലെ ആകെ അധ്യാപകരില്‍ പട്ടികജാതി പ്രാതിനിധ്യം രണ്ടര ശതമാനമായി ഒതുങ്ങുന്നു.
ഓള്‍ ഇന്ത്യ സര്‍വ്വേ ഓഫ് ഹയര്‍ എജുക്കേഷന്‍ പുറത്ത് വിട്ട ചില കണക്കുകള്‍ പ്രകാരം രാജ്യത്തെ 716 സര്‍വ്വകലാശാലകളിലായി ആകെ പതിനാല് ലക്ഷത്തി പതിനെട്ടായിരത്തി മുന്നൂറ്റി എണ്‍പത്തിയൊന്‍പത് അധ്യാപകര്‍. പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവര്‍ വെറും ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല്. പട്ടിക വര്‍ഗ 30076. ജനസംഖ്യയില്‍ പട്ടികജാതിക്കാര്‍ 16.6 ശതമാനവും പട്ടിക വര്‍ഗക്കാര്‍ 8.6 ശതമാനവുമായിട്ടും അധ്യാപക പ്രാതിനിധ്യം യഥാക്രമം 7.22 ശതമാനത്തിലും 2.12 ശതമാനത്തിലും ഒതുങ്ങുന്നു എന്നര്‍ത്ഥം.
ദലിത് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ ബ്രാഹ്മണിക് ആധിപത്യത്തെ ചോദ്യം ചെയ്യുകയാണ്. ദലിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുണ്ടെങ്കില്‍ ഈ ദലിത്-പിന്നോക്ക-ബഹുജന്‍ മുന്നേറ്റത്തിന് കൂടുതല്‍ വളര്‍ച്ചയുണ്ടാകും. അതുകൊണ്ട് ബോധപൂര്‍വ്വം, ദലിത്, ആദിവാസി, മുസ്ലിം വിഭാഗങ്ങളിലുള്ളവരെ അധ്യാപകരായി പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയാണ്. അസ്സമില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് 8.76 ശതമാനം പ്രതിനിധ്യമുള്ളപ്പോള്‍ പട്ടികജാതിക്കാരുള്ളത് 5.42 ശതമാനം മാത്രം. ബീഹാറിലിത് പട്ടിക ജാതിക്കാര്‍ 1.83 ശതമാനത്തിലും പട്ടികവര്‍ഗക്കാര്‍ 0.53 ശതമാനത്തിലുമൊതുങ്ങുന്നു.
സമ്പൂര്‍ണ സാക്ഷര കേരളത്തില്‍ ആകെയുള്ള 49082 അധ്യാപകരില്‍ പട്ടികജാതിയില്‍ നിന്ന് വെറും 1238ഉം പട്ടിക വര്‍ഗത്തില്‍ നിന്ന് 586ഉം മാത്രം. ആകെയുള്ളതിന്റെ 2.52 ശതമാനവും 0.24 ശതമാനവും.