താങ്കളെ ആരാണ് വധിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കൂ - പ്രധാനമന്ത്രിയോട് ആനന്ദ് ശര്‍മ
പ്രധാനമന്ത്രി ദീര്‍ഘനാള്‍ ജീവിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ലഭ്യമായ വിവരങ്ങള്‍ ദയവായി പങ്കുവയ്ക്കണമെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ജീവന് ആരാണ് ഭീഷണിയുയര്‍ത്തുന്നതെന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. നോട്ട് നിരോധനത്തെക്കുറിച്ച് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു ശര്‍മ. താങ്കളെ ആരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് താങ്കള്‍ ഇന്ന് അത് വ്യക്തമാക്കണം. ആരാണ് താങ്കളെ വധിക്കാന്‍ ശ്രമിക്കുന്നത്? പാര്‍ലമെന്റിന് ഇത് അറിയേണ്ടതുണ്ട്, ഞങ്ങള്‍ക്കിത് സഹിക്കാനാകില്ല. പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ അതിനെ ഈ സഭ അപലപിക്കുന്നു - ആനന്ദ് ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി ദീര്‍ഘനാള്‍ ജീവിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ലഭ്യമായ വിവരങ്ങള്‍ ദയവായി പങ്കുവയ്ക്കണമെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ഗോവയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ജീവന് ഭീഷണിയുണ്ടെന്ന രീതിയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചത്. 'ചില ശക്തികള്‍ എനിക്കെതിരെ നീങ്ങുന്നുണ്ടെന്ന് എനിക്കറിയാം. അവരെന്നെ ജീവിക്കാനനുവദിക്കില്ല. 70 വര്‍ഷമായി അവര്‍ നടത്തിയ കൊള്ള പ്രശ്നത്തിലായതിനാല്‍ അവരെന്നെ നശിപ്പിക്കും. പക്ഷേ ഞാന്‍ തയ്യാറാണ് '