റിപ്പബ്ലിക് ടിവിയെ ഇവിടെ വേണ്ട, ഇറങ്ങിപ്പോകൂ... - പൊട്ടിത്തെറിച്ച് ഷെഹ്‍ല റാഷീദ്
ഗൌരി ലങ്കേഷിന്‍റെ മരണം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവരാണ് അവര്‍. ചാനല്‍ ഫണ്ട് ചെയ്യുന്ന ബിജെപി എംപിയുടെ ആജ്ഞക്കനുസരിച്ച് നീങ്ങുന്നവരാണ്.
മാധ്യമ പ്രവര്‍ത്തകയായ ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള യോഗത്തിനിടെ മൈക്കുമായി എത്തിയ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോട് ഇറങ്ങിപ്പോകാനാവശ്യപ്പെട്ട് ജെഎന്‍യു സ്റ്റുഡന്‍സ് യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്‍റ് ഷെഹ്‍ല റാഷിദ്. പ്രസംഗിക്കാനെത്തിയപ്പോള്‍ മൈക്കുമായി വന്ന റിപ്പോര്‍ട്ടറോടാണ് പുറത്തുപോകാന്‍ ഷെഹ്‍ല ആവശ്യപ്പെട്ടത്.
നിങ്ങള്‍ ഗൌരിയുടെ മരണത്തെ മൂടിവയ്ക്കുന്നവരാണ്. അതുകൊണ്ട് ദയവുചെയ്ത് ഇറങ്ങിപ്പോകൂ. ദയവായി എന്‍റെ മുന്നില്‍ മൈക്കുമായി വരരുത്. നിങ്ങളുടെ സാന്നിധ്യം ഇവിടെ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. റിപ്പബ്ലിക് ടിവിയെ ഇവിടെ ഞങ്ങള്‍ക്ക് വേണ്ട. ഗൌരി ലങ്കേഷിന്‍റെ മരണം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവരാണ് അവര്‍. ചാനല്‍ ഫണ്ട് ചെയ്യുന്ന ബിജെപി എംപിയുടെ ആജ്ഞക്കനുസരിച്ച് നീങ്ങുന്നവരാണ്. ഈ മരണത്തെ ആര് ആഘോഷിച്ചാലും അതിനെ ഞങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു . - ഷെഹ്‍ല പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സ്വത്തുതര്‍ക്കമാണെന്നായിരുന്നു കഴിഞ്ഞദിവസം റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടു ചെയ്തത്