എകെജി ഭവനിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി

Update: 2018-05-29 06:24 GMT
Editor : Sithara
എകെജി ഭവനിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി
Advertising

കേരളത്തിൽ ബിജെപി - ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ അതിക്രമം തുടരുന്നു എന്നാരോപിച്ചായിരുന്നു മാർച്ച്. എകെജി ഭവന് 100 മീറ്റർ അകലെ പോലീസ് മാർച്ച് തടഞ്ഞു..

ഡൽഹിയിൽ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. കേന്ദ്ര സംസ്ഥാന നേതാക്കളുടെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച്. എകെജി ഭവന് 100 മീറ്റർ അകലെ പോലീസ് മാർച്ച് തടഞ്ഞു.

Full View

കേരളത്തിൽ ബിജെപി - ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ അതിക്രമം തുടരുന്നു എന്നാരോപിച്ചായിരുന്നു മാർച്ച്. ബിജെപി ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരിയുടെ നേതൃത്വത്തിലെയ ബിജെപി പ്രവർത്തകർ പ്രവർത്തരെ എകെജി ഭവന് 100 മീറ്റർ അകലെ പോലീസ് തടഞ്ഞു. അക്രമ സാധ്യത മുൻ നിർത്തി കനത്ത സുരക്ഷ വലയത്തിലായിരുന്നു എകെജി ഭവൻ.

കേന്ദ്രമന്ത്രിമാരായ ജിതേന്ദർ സിംഗ്, വിജയ് ഗോയൽ, ദേശീയ വക്താവ് ശാനവാസ് ഹുസൈൻ ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുത്തു. മാർച്ചിന് മറുപടി എന്നോണം കേരളത്തിൽ ബിജെപി നടത്തിയ അക്രങ്ങളിലെ ഇരകളുടെ ഫോട്ടോ പതിച്ച പ്ലക്കാഡുകൾ എകെജി ഭവനു മുന്നിൽ സിപിഎം പ്രവർത്തകരും നിരത്തിയിരുന്നു

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News