ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തില്‍ വിമര്‍ശം ശക്തം

Update: 2018-05-29 16:52 GMT
Editor : Jaisy
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തില്‍ വിമര്‍ശം ശക്തം
Advertising

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സംശയം വർധിപ്പിക്കുന്നതാണെന്ന് എസ്.വൈ ഖുറേഷി പറഞ്ഞു

ഹിമാചലിനൊപ്പം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തതിൽ വിമർശവുമായി മുൻ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറും രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സംശയം വർധിപ്പിക്കുന്നതാണെന്ന് എസ്.വൈ ഖുറേഷി പറഞ്ഞു. തെരഞ്ഞടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ സമ്മർദ്ദത്തിനടിമപ്പെടുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം ശക്തമാക്കുകയാണ്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാതെ വോട്ടെണ്ണൽ തിയതി മാത്രം പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ നടപടിക്കെതിരെ ഇന്നലെ തന്നെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. തീരുമാനം സംശയം വര്‍ധിപ്പിക്കുന്നതും ദൌര്‍ഭാഗ്യകരവുമാണെന്ന് മുന്‍ മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മീഷണറും പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിച്ച് തെരഞ്ഞടുപ്പ് നടത്തുന്ന പതിവ് രീതിയുടെ അന്തസത്ത ചോര്‍ത്തുന്ന നടപടിയാണിതെന്നും ഖുറേഷി വിമര്‍‌ശിച്ചു. ഗുജറാത്തിൽ അടുത്ത ആഴ്ച പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കുകയാണ്. വോട്ടര്‍മാര്‍ക്കായി വിവിധ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും സന്ദര്‍ശനത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹര്യത്തില്‍ പ്രധാന മന്ത്രിക്ക് പെരുമാറ്റചട്ടം തടസ്സമാകാതിരിക്കനാണ് തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാതിരിക്കുന്നത് എന്നാണ് പ്രതിപക്ഷ ആക്ഷേപം. ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകാമെന്ന് കോണ‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സുര്‍ജെ വാല പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News