വണ്‍ മാന്‍ ഷോ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി ഗുജറാത്തില്‍ വെല്ലുവിളി നേരിടും: ശത്രുഘ്നന്‍ സിന്‍ഹ

Update: 2018-05-29 22:19 GMT
Editor : Sithara
വണ്‍ മാന്‍ ഷോ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി ഗുജറാത്തില്‍ വെല്ലുവിളി നേരിടും: ശത്രുഘ്നന്‍ സിന്‍ഹ
Advertising

വണ്‍ മാന്‍ ഷോയും ടൂ മെന്‍ ആര്‍മി ഏര്‍പ്പാടും അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ബിജെപിക്ക് കഴിയില്ലെന്ന് പാര്‍ട്ടി എംപി ശത്രുഘ്നന്‍ സിന്‍ഹ.

വണ്‍ മാന്‍ ഷോയും ടൂ മെന്‍ ആര്‍മി ഏര്‍പ്പാടും അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ബിജെപിക്ക്ക്ക് കഴിയില്ലെന്ന് പാര്‍ട്ടി എംപിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. ബിജെപി സര്‍ക്കാരിന്റെ നയങ്ങളില്‍ രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യാപാരികളും അസംതൃപ്തരാണ്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി വെല്ലുവിളി നേരിടുമെന്നാണ് തോന്നുന്നതെന്നും സിന്‍ഹ പറഞ്ഞു.

വണ്‍ മാന്‍ ഷോയും ടൂ മെന്‍ ആര്‍മിയും അവസാനിപ്പിക്കണമെന്ന പരാമര്‍ശത്തിലൂടെ നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ നിശിത വിമര്‍ശമാണ് സിന്‍ഹ നടത്തിയത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയ നേതാക്കള്‍ എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സിന്‍ഹ പറഞ്ഞു. താന്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്ത അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടി വിടാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ടുനിരോധനത്തിന്റെ വീഴ്ചകള്‍ പാര്‍ട്ടി ആത്മാര്‍ത്ഥമായി പരിശോധിക്കണം. നോട്ട് നിരോധത്തിലൂടെ നിരവധി പേര്‍ക്ക് ജോലി പോയെന്നത് വസ്തുതയാണ്.നോട്ട് നിരോധം കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. ജിഎസ്ടി പോലുള്ള സങ്കീര്‍ണ്ണമായ നികുതി സംവിധാനം കൊണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സിന് മാത്രമേ ഗുണമുണ്ടായിട്ടുള്ളൂ എന്നും സിന്‍ഹ വിമര്‍ശിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News