ജിഎസ്‍ടിയില്‍ ഇളവ്; ഷാംപൂ, സോപ്പുപെട്ടി അടക്കം 200 ഉത്പന്നങ്ങളുടെ നികുതി കുറയും
ചോക്കലേറ്റ്, ച്യൂയിങ്ഗം ഷാംപൂ, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങൾ എന്നിവക്ക് വില കുറയും; പെയിന്റിനും സിമന്റിനും വിലകുറയില്ല;
200റോളം ഉല്‍പന്നങ്ങളുടെ കൂടി നികുതി കുറക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചോക്ലേറ്റ്, സൗന്ദര്യ വര്‍ധകവസ്തുക്കള്‍,സാനിറ്ററി ഉല്‍പന്നങ്ങള്‍,എസി റസ്റ്റോറന്‍റിലെ ഭക്ഷണം തുടങ്ങിയവക്ക് വിലകുറയും. 28 ശതമാനം എന്ന ഉയര്‍ന്ന നികുതി ചുമത്തിയ ഉല്‍പന്നങ്ങള്‍ക്കാണ് പ്രധാന മായും നികുതി കുറച്ചത്.
ചരക്ക് സേവന നികുതിയില്‍ വീണ്ടും വലിയ ഇളവുകള്‍ക്കാണ് അസം തലസ്ഥാനമായ ഗുവാഹത്തില്‍ ചേര്‍ന്ന് 23 ആമത് ജി എസ് ടി കൌണ്‍സില്‍ യോഗത്തില്‍ ധാരണയായിരിക്കുന്നത്. ഇതുവരെ 227 ഉല്‍പന്നങ്ങള്‍ക്ക് 28 ശതമാനം നികുതി ഈടാക്കിയിരുന്നു, ഇനി അത് 50 ഉല്‍പന്നങ്ങള്‍ മാത്രമായിരിക്കും. 177 ഉല്‍പങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചു. നിത്യോപയോഗ സാധനങ്ങളാണ് ഇളവ് ലഭിച്ചവയില്‍ അധികവും. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, കൈകൊണ്ട് നിര്‍മ്മിക്കുന്ന ഫര്‍ണിച്ചര്‍, നോണ്‍ എ.സി റെസ്റ്റോറന്റിലെ ഭക്ഷണം, ഷാംപൂ, ഷേവിംഗ് ക്രീം, ചോക്ലേറ്റ്,ചുയിംഗം,സൗന്ദര്യ വര്‍ധകവസ്തുക്കള്‍,സാനിറ്ററി ഉല്‍പന്നങ്ങള് തുടങ്ങിയവക്ക് വില കുറയും. അതേസമയം, പെയിന്റ്, സിമെന്റ് വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയവ 28 ശതമാനം നികുതി ഈടാക്കുന്ന ഉല്‍പന്നങ്ങുടെ പട്ടികയില്‍ തുടരും.
പുതിയ തീരുമാനം വഴി ജി എസ് ടി വരുമാനത്തില്‍ 20000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ജി എസ്ടി നെറ്റ്വര്‍ക്കിലെ അപാകതളും,ജി.എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ ബുന്ധിമുട്ടുകളും യോഗത്തില്‍ വീണ്ടും ചര്‍ച്ചയായി.