മുത്തലാഖ് ബില്‍ രാജ്യ സഭയിലേക്ക്
ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസുള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യ സഭയുടെ കാര്യപദേശക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
മുത്തലാഖ് ബില്ലില്‍ ഇതു വരെ സമവായമായില്ല. ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസുള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യ സഭയുടെ കാര്യപദേശക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
നിലവില്‍ പ്രതിപക്ഷത്തിന് മേല്‍ക്കയ്യുള്ള രാജ്യ സഭയില്‍മുത്തലാഖ് ബില്‍ പാസാക്കിയെടുക്കണമെങ്കില്‍ സമവായം കൂടിയേതീരൂ. ഈ സാഹചര്യത്തില്‍ ആദ്യം സമവായം രൂപപ്പെടുത്തിയ ശേഷം ബില്‍ അവതരിപ്പിക്കുക എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതിനായി വവിധ തലങ്ങളില്‍ ചര്‍ച്ച നടന്നെങ്കിലും ഇതു വരെ വിജയം കണ്ടിട്ടില്ല. രാവിലെ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, ഡിഎംകെ, എഐഡിഎംകെ തുടങ്ങി ഒട്ടുമിക്ക പ്രതിപക്ഷ കക്ഷികളും ബില്‍ വിശദ പഠനത്തിന് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭേതഗതി നിര്‍ദേശങ്ങള്‍ പരിഗണിക്കാമന്നും സെലക്ട് കമ്മിറ്റിക്ക് വിടാനാകില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. പിന്നീട് രാജ്യ സഭയുടെ കാര്യോപദേശക സമിതിയിലും സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.ഈ സാഹചര്യത്തില്‍ നാളെ വീണ്ടും സമവായ നീക്കം നടന്നേക്കും.