ബീഹാറില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് പൊളിറ്റിക്കല്‍ സയന്‍സ് പാചക പഠനം
കഴിഞ്ഞ ആഴ്ച 12 ാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളുമായി ദേശീയ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ബീഹാറിലെ 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിയായ റൂബിക്ക് പൊളിറ്റിക്കല്‍ സയന്‍സ് എന്നാല്‍ പാചക പഠനമാണ്. സയന്‍സ് വിഷയത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ സൗരവ് സ്രേത്ത് എന്ന വിദ്യാര്‍ത്ഥിക്ക് H2O യും ജലവും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയില്ല.
കഴിഞ്ഞ ആഴ്ച 12 ാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളുമായി ദേശീയ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അതാത് വിഷയങ്ങളിലെ അടിസ്ഥാനം പോലും അറിയാത്തവരായിരുന്നു ഉയര്‍ന്ന മാര്‍ക്കുവാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളില്‍ പലരും.
ചാനല്‍ നടത്തിയ അഭിമുഖം പുറത്തായതോടെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ 14 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് ബിഹാര്‍ വിദ്യാഭ്യാസവകുപ്പ് പറഞ്ഞു. പരീക്ഷയില്‍ ആള്‍മാറാട്ടം നടന്നോ എന്നതും പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് മാറ്റിവെച്ചോ എന്നത് സംബന്ധിച്ചു അന്വേഷണം നടത്തുമെന്ന് ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി പറഞ്ഞു. ജൂണ്‍ 3ന് പ്രത്യേക എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ഇവരുടെ കൈപ്പടയും ഉത്തരക്കടലാസിലെ കൈപ്പടയും ഒത്തുനോക്കുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളില്‍ മിക്കവരും ഒരു പ്രത്യേക സ്ഥാപനത്തില്‍ പഠിച്ചവരാണ്. പട്‌നയ്ക്ക് സമീപം ഹാജിപുരിലുള്ള വി.എന്‍ റായ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഉന്നത വിജയികളില്‍ പലരും. നൂറുകണക്കിന് ആള്‍ക്കാര്‍ പുറത്തുനിന്ന് ജനലിലൂടെ പരീക്ഷ എഴുതാന്‍ സഹായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നത് അന്തര്‍ ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.