സ്വര്‍ണത്തിന് നിയന്ത്രണം; വാര്‍ത്ത തെറ്റാണെന്ന് ധനകാര്യമന്ത്രാലയം

Update: 2018-05-30 02:11 GMT
സ്വര്‍ണത്തിന് നിയന്ത്രണം; വാര്‍ത്ത തെറ്റാണെന്ന് ധനകാര്യമന്ത്രാലയം
Advertising

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് ധനകാര്യമന്ത്രാലയം എടുത്ത് പറഞ്ഞത് പുതിയ മാനദണ്ഡമാണെന്ന് തെറ്റിദ്ധരിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയ ആദായനികുതി ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സ്വര്‍ണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ക്ക് ധനകാര്യമന്ത്രാലയം നല്‍കിയ വിശദീകരണമാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് ധനകാര്യമന്ത്രാലയം എടുത്ത് പറഞ്ഞത് പുതിയ മാനദണ്ഡമാണെന്ന് തെറ്റിദ്ധരിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

നേരത്തെ നിശ്ചയിച്ചത് പ്രകാരം വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവനും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.5 പവനും പുരുഷന്‍മാര്‍ക്ക് 12.5 പവനും തുടര്‍ന്നും കൈവശം വെക്കാനാകും. നിയമാനുസൃതമായ വരുമാനം കൊണ്ട് വാങ്ങിയതും പാരന്പര്യമായി ലഭിച്ചതുമായ സ്വര്‍ണം കൈവശം വെക്കുന്നതിനും നിയന്ത്രണമുണ്ടാകില്ല

Tags:    

Writer - ഷബീര്‍ അഹമ്മദ്

Writer

Editor - ഷബീര്‍ അഹമ്മദ്

Writer

Sithara - ഷബീര്‍ അഹമ്മദ്

Writer

Similar News