വിജയ് മല്യയുടെ കടം ബാങ്കുകള്‍ക്ക് തിരിച്ച് പിടിക്കാം.

Update: 2018-05-30 14:08 GMT
വിജയ് മല്യയുടെ കടം ബാങ്കുകള്‍ക്ക് തിരിച്ച് പിടിക്കാം.
Advertising

കടം പിടിച്ചെടുക്കല്‍ ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. 6203 കോടി കടത്തിന് പലിശയടക്കം 9000 കോടി രൂപ പിടിച്ചെടുക്കാം.

മദ്യ വ്യവസായി വിജയ് മല്യയില്‍ നിന്ന് കിട്ടാക്കടം തിരികെ വാങ്ങുന്നതിന് ബാങ്കുകള്‍ക്ക് നടപടി തുടങ്ങാമെന്ന് കടം തിരിച്ച് പിടിക്കല്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൂട്ടായ്മക്ക് ഒന്‍പതിനായിരം കോടി രൂപയാണ് വിജയ്മല്യയു‌ടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കടം വരുത്തിയിരിക്കുന്നത്.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനായി എ‌‌ടുത്ത കടം തിരിച്ച‌ടക്കാതെ മദ്യവ്യവസായി വിജയ് മല്യ കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യം വിടുകയായിരുന്നു. പണം തിരികെ ലഭിക്കുന്നതിന് വേണ്ടി മൂന്ന് വര്‍ഷമായി തുടരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് കിട്ടാക്കടം തിരിച്ച് പിടിക്കാന്‍ ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 17 ബാങ്കുകളുടെ കൂട്ടായ്മയാണ് മല്യക്ക് കടം നല്‍കിയത്. കടം വാങ്ങിയ 6203 കോടി രൂപക്ക് പതിനൊന്നര ശതമാനം പലിശയും ചേര്‍ത്ത് ഒന്‍പതിനായിരം കോടി രൂപയാണ് ബാങ്കുകള്‍ക്ക് ലഭിക്കേണ്ടത്. മല്യയുടെ ഉടമസ്ഥതയിലുള്ള മദ്യ കന്പനി യുണൈറ്റഡ് ബീവേറേജസ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്നാവും ബാങ്കുകള്‍ കടം തിരിച്ച് പിടിക്കുക. കടം തിരിച്ച് പിടിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്ക് പുറമെ ബാങ്കുകള്‍ക്ക് വലിയ നഷ്‌ടം വരുത്തി വെച്ച മല്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും എസ് ബി ഐ ട്രൈബ്യൂണിലിന് മുന്നില്‍ വെച്ചിട്ടുണ്ട്.

Tags:    

Similar News