അമിതാഭ്ബച്ചന്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നത് വൈകും
കള്ളപ്പണ ആരോപണത്തില്‍ നിരപരാധിത്വം തെളിയിച്ചതിന് ശേഷം മാത്രമേ നിയമനമുണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന
അമിതാഭാബച്ചന്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നത് വൈകും. പാനമ പേപ്പര്‍ പുറത്ത് വിട്ട കള്ളപ്പണക്കാരുടെ രേഖകളില്‍ പേരുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ നിയമനം വൈകിപ്പിക്കുന്നത്
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് അമീര്‍ ഖാനെ മാറ്റിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ അമിതാഭ് ബച്ചനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഈ മാസം പുറത്തിറക്കുമെന്നാണ് കരുതിയിരുന്നത്. വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വൃക്തിയെന്ന നിലയിലായിരുന്നു അമിതാഭ് ബച്ചനെ കേന്ദ്രം പരിഗണിച്ചത്. എന്നാല്‍ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന രേഖകളില്‍ പേര് വന്നതോടെയാണ് നിയമനം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. കള്ളപ്പണ ആരോപണത്തില്‍ നിരപരാധിത്വം തെളിയിച്ചതിന് ശേഷം മാത്രമേ നിയമനമുണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേ സമയം കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അമിതാഭ് ബച്ചന്‍ നേരത്തെ നിഷേധിച്ചിരുന്നു. പാനമ രേഖകളില്‍ അമിതാബ് ബച്ചന് പുറമെ മരുമകളും നടിയുമായ ഐശ്വര്യ റായിയുടെ പേരും ഉള്‍പ്പെട്ടിരുന്നു.