ഇന്ത്യയെ വൃത്തിഹീനമാക്കുന്നവര്‍ക്ക് വന്ദേമാതരം ചൊല്ലാന്‍ എന്തവകാശമെന്ന് മോദി

Update: 2018-05-30 01:23 GMT
Editor : Subin
ഇന്ത്യയെ വൃത്തിഹീനമാക്കുന്നവര്‍ക്ക് വന്ദേമാതരം ചൊല്ലാന്‍ എന്തവകാശമെന്ന് മോദി
Advertising

യുവ ഇന്ത്യ പുതിയ ഇന്ത്യ എന്ന വിഷയത്തില്‍ രാവിലെ പത്തരയ്ക്കായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം

ഇന്ത്യയെ വൃത്തിഹീനമാക്കുന്നവര്‍ക്ക് വന്ദേമാതരം ചൊല്ലാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീന്‍ദയാല്‍ ഉപധ്യായ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്വാമി വിവേകാന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ അനുസ്മരണത്തിലാണ് മോദിയുടെ പ്രതികരണം. പ്രസംഗ പരിപാടി പ്രദര്‍ശിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് കെഎസ്!യു പ്രതിഷേധിച്ചു.

യുവ ഇന്ത്യ പുതിയ ഇന്ത്യ എന്ന വിഷയത്തില്‍ രാവിലെ പത്തരയ്ക്കായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സ്വാമി വിവേകാനന്ദന്റെ പാരമ്പര്യങ്ങളില്‍ അഭിമാനിക്കണം. ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ ആവശ്യമായ ശൌച്യാലയങ്ങളാണ് നിര്‍മ്മിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗം പ്രദര്‍ശിപ്പിക്കാന്‍ എല്ലാ കോളജുകള്‍ക്കും യുജിസി നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാലാ മേധാവികള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും യുജിസി അറിയിച്ചിരുന്നു, എന്നാല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നേരത്തെതന്നെ നിര്‍ദേശം തള്ളി. കേരളത്തില്‍ ചുരുക്കം കോളജുകളില്‍ മാത്രമാണ് പ്രസംഗം പ്രദര്‍ശിപ്പിച്ചത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന് കോളജില്‍ പ്രസംഗം പ്രദര്‍ശിപ്പിക്കവെ പ്രതിഷേധവുമായി കെ എസ് യു പ്രവര്‍ത്തകരെത്തി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News