"നിങ്ങള്‍ക്കെന്‍റെ കഴുത്തറുക്കാം, എന്നാല്‍ ഞാന്‍ എന്തുചെയ്യണമെന്ന് എന്നോട് പറയരുത്": മമത

Update: 2018-05-30 17:21 GMT
Editor : Sithara
"നിങ്ങള്‍ക്കെന്‍റെ കഴുത്തറുക്കാം, എന്നാല്‍ ഞാന്‍ എന്തുചെയ്യണമെന്ന് എന്നോട് പറയരുത്": മമത
Advertising

ഒക്ടോബര്‍ ഒന്നിന് ബംഗാളില്‍ അക്രമമുണ്ടായാല്‍ ഗൂഢാലോചനക്കാരാവും ഉത്തരവാദികളെന്നും ഗൂഢാലോചനയ്ക്ക് കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി.

ഒക്ടോബര്‍ ഒന്നിന് ബംഗാളില്‍ അക്രമമുണ്ടായാല്‍ ഗൂഢാലോചനക്കാരാവും ഉത്തരവാദികളെന്നും ഗൂഢാലോചനയ്ക്ക് കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. നിങ്ങള്‍ക്കെന്‍റെ കഴുത്തറക്കാന്‍ സാധിക്കും, എന്നാല്‍ ഞാന്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ എന്നോട് പറയരുതെന്നും മമത വ്യക്തമാക്കി. മുഹറം ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമഞ്ജനം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ന്യൂനപക്ഷ പ്രീണനമാണെന്ന് സംഘപരിവാര്‍ ആരോപിച്ചിരുന്നു. ഉത്തരവിനെ കോടതിയും വിമര്‍ശിച്ചു. പിന്നാലെയാണ് മമതയുടെ പ്രതികരണം.

ദുര്‍ഗപൂജയും മുഹറവും സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രീണനമാണെങ്കില്‍ ജീവനുള്ള കാലത്തോളം ചെയ്യുമെന്നാണ് മമതയുടെ പ്രതികരണം. തലയ്ക്ക് നേരെ തോക്കുചൂണ്ടി നിര്‍ത്തിയാലും ചെയ്യും. ആരെയും വേര്‍തിരിച്ച് കാണില്ല. അതാണ് ബംഗാളിന്റെ സംസ്‌കാരം. അതാണ് തന്‍റെയും സംസ്കാരമെന്നും മമത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദുര്‍ഗാ പൂജയോ ഗണേശോത്സവമോ ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രീണന ആരോപണവുമായി ആരും രംഗത്തുവരാത്തത് എന്തുകൊണ്ടാണെന്നുും മമത ചോദിച്ചു.

മുഹറം ദിവസത്തില്‍ ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിന് ബംഗാള്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാര്‍ മുസ്‍ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിനായി ഹിന്ദുക്കളുടെ വിശ്വാസം തടയുകയാണെന്ന് ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഈ ആരോപണത്തിനാണ് ഒരു പൂജാചടങ്ങില്‍ മമത മറുപടി നല്‍കിയത്.

ഹരജി പരിഗണക്കവേ കൊല്‍ക്കത്ത ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുക്കള്‍ക്കും മുസ്‍ലിംകള്‍ക്കുമിടയില്‍ നിയന്ത്രണരേഖ വേണ്ടെന്നും ക്രമസമാധാനത്തിന്‍റെ പേര് പറഞ്ഞ് വിശ്വാസം തടയുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News