യശ്വന്ത് പറഞ്ഞത് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി: പിന്തുണച്ച് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ
രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ ഒരു കണ്ണാടിയിലെന്ന പോലെ കാണിച്ചുതരികയാണ് യശ്വന്ത് സിന്‍ഹ ചെയ്തതെന്ന് ശത്രുഘ്നന്‍ സിന്‍ഹ
മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ വിമർശിച്ച യശ്വന്ത് സിൻഹയെ പിന്തുണച്ച് ബിജെപി എംപിയും ബോളിവുഡ് നടനുമായ ശത്രുഘ്നന്‍ സിൻഹ. രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ ഒരു കണ്ണാടിയിലെന്ന പോലെ കാണിച്ചുതരികയാണ് സിന്‍ഹ ചെയ്തത്. രാജ്യം കണ്ട മികച്ച ധനമന്ത്രിമാരില്‍ ഒരാളാണ് യശ്വന്ത് സിന്‍ഹയെന്നും ശത്രുഘ്നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.
ജ്യേഷ്ഠസഹോദരനെന്നാണ് ശത്രുഘ്നന്‍ സിന്‍ഹ യശ്വന്ത് സിന്‍ഹയെ അഭിസംബോധനെ ചെയ്തത്. തുറന്നുപറഞ്ഞ കാര്യങ്ങള്‍ക്ക് അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. പാര്‍ട്ടിയേക്കാള്‍ വലുതാണ് രാജ്യമെന്ന നരേന്ദ്ര മോദിയുടെ വാചകം കടമെടുത്ത ശത്രുഘ്നന്‍ സിന്‍ഹ, ആ നിലയ്ക്ക് വേണം യശ്വന്ത് സിന്‍ഹയുടെ കാഴ്ചപ്പാടുകളെ കാണാനെന്നും അഭിപ്രായപ്പെട്ടു.
മോദിയെ വിമര്‍ശിക്കാറുള്ള ബിജെപി നേതാവ് അരുൺ ഷൂരിയെയും ശത്രുഘ്നൻ സിൻഹ പ്രശംസിച്ചു. യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും മന്ത്രിസ്ഥാനവും മറ്റും പ്രതീക്ഷിക്കുന്നവരല്ല. അവര്‍ അവരവരുടെ മേഖലകളില്‍ വിദഗ്ധരാണെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.