ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാവും വെടിവെച്ച് കൊല്ലുന്നത്: ഹിന്ദു മഹാസഭയ്ക്ക് കമല്‍ ഹാസന്‍റെ മറുപടി

Update: 2018-05-30 14:55 GMT
Editor : Sithara
ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാവും വെടിവെച്ച് കൊല്ലുന്നത്: ഹിന്ദു മഹാസഭയ്ക്ക് കമല്‍ ഹാസന്‍റെ മറുപടി
Advertising

തന്നെ വെടിവെച്ച് കൊല്ലണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഭീഷണിക്ക് മറുപടിയുമായി കമല്‍ ഹാസന്‍ രംഗത്ത്

തന്നെ വെടിവെച്ച് കൊല്ലണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഭീഷണിക്ക് മറുപടിയുമായി കമല്‍ ഹാസന്‍ രംഗത്ത്. അവരെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയാണ് പതിവ്. ജയിലിടയ്ക്കണമെന്നും അവര്‍ ആവശ്യപ്പെടാറുണ്ട്. ജയിലില്‍ ഇപ്പോള്‍ സ്ഥലമില്ലാത്തതുകൊണ്ടാവും വെടിവെയ്ക്കണമെന്നും കൊല്ലണമെന്നുമൊക്കെ പറയുന്നതെന്ന് കമല്‍ മറുപടി നല്‍കി. കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമലിനെയും അയാളെ പോലെയുള്ളവരെയും ഒന്നുകില്‍ വെടിവെച്ച് കൊല്ലണം, അല്ലെങ്കില്‍ തൂക്കിലേറ്റണമെന്നാണ് ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ ഭീഷണി മുഴക്കിയത്. എന്നാലേ അവരെ പോലെയുള്ളവര്‍ ഒരു പാഠം പഠിക്കുകയുള്ളു. ഹിന്ദു വിശ്വാസികളെ മോശമായി ചിത്രീകരിക്കുകയോ അവരെ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്ക് ഈ വിശുദ്ധ മണ്ണില്‍ ജീവിക്കാനുള്ള അവകാശമില്ലെന്നും അശോക് ശര്‍മ പറഞ്ഞു.

രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന കമല്‍ ഹാസന്‍റെ പരാമര്‍ശമാണ് സംഘപരിവാരത്തെ ചൊടിപ്പിച്ചത്. മുമ്പ് ആശയപരമായി സംവദിച്ചിരുന്നവര്‍ ഇന്ന് അവരുടെ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ തീവ്രവാദത്തെയും ആയുധങ്ങളെയും കൂട്ടുപിടിക്കുകയാണെന്നാണ് കമല്‍ വിമര്‍ശിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News