കാസ്ഗഞ്ച് സംഘര്‍ഷത്തിന് പിന്നില്‍ പാക് അനുകൂലികളെന്ന് ബിജെപി എംപി; വിവാദമായപ്പോള്‍ തിരുത്തി

Update: 2018-05-30 12:39 GMT
Editor : Sithara
കാസ്ഗഞ്ച് സംഘര്‍ഷത്തിന് പിന്നില്‍ പാക് അനുകൂലികളെന്ന് ബിജെപി എംപി; വിവാദമായപ്പോള്‍ തിരുത്തി
Advertising

പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രവാക്യം വിളിച്ച് അക്രമികള്‍ തങ്ങളുടെ ഒരു പ്രവര്‍ത്തകനെ കൊന്നുവെന്നും ബിജെപി എംപി വിനയ് കത്യാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്താന്‍ അനുകൂലികളാണെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ഇവര്‍ തങ്ങളുടെ ഒരു പ്രവര്‍ത്തകനെ കൊന്നുവെന്നും കത്യാര്‍ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ വിനയ് കത്ത്യാര്‍ തിരുത്തി.

അഞ്ചാം ദിവസത്തിലേക്ക് കടന്ന കാസ്ഗഞ്ച് സാമുദായിക സംഘര്‍ഷത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടരവെയാണ് ബിജെപി എംപിയുടെ വിവാദ പരാമര്‍ശം. പാക് പതാകയെ മാത്രം ബഹുമാനിക്കുന്നവരാണ് അക്രമത്തിന് പിന്നില്‍. പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രവാക്യം വിളിച്ച് അക്രമികള്‍ തങ്ങളുടെ ഒരു പ്രവര്‍ത്തകനെ കൊന്നുവെന്നും കത്യാര്‍ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ പാകിസ്താന്‍ പതാക ഉയര്‍ത്തുന്നത് ഫാഷനായി മാറിയിരിക്കുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നും വിനയ് കത്യാര്‍ തിരുത്തി.

അതിനിടെ സംഘര്‍ഷത്തില്‍ രാഹുല്‍ ഉപാധ്യായ എന്ന യുവാവ് കൂടി കൊല്ലപ്പെട്ടിരുന്നു എന്നത് വ്യാജപ്രചാരണമാണെന്ന് തെളിഞ്ഞു.
രാഹുല്‍ ഉപാധ്യായ തന്നെ നേരിട്ടെത്തിയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചത്. വ്യാജപ്രചാരണം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനത്തില്‍ രണ്ട് സമുദായങ്ങളുടെ ആഘോഷ പരിപാടിക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News