കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; സ്‍മൃതി ഇറാനിയുടെ വകുപ്പ് ഇനി ജാവഡേക്കറിന്

Update: 2018-05-30 00:04 GMT
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; സ്‍മൃതി ഇറാനിയുടെ വകുപ്പ് ഇനി ജാവഡേക്കറിന്
Advertising

19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് സത്യപ്രതിജ്ഞ നടന്നത്

കേന്ദ്ര മന്ത്രിസഭാ വികസനത്തിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ വന്‍ അഴിച്ചുപണി. സ്മൃതി ഇറാനിയില്‍ നിന്ന് മാനവ വിഭവശേഷി വകുപ്പ് എടുത്ത് മാറ്റി. പ്രകാശ് ജാവദേക്കറാണ് പുതിയ മാനവവിഭശേഷി വകുപ്പ് മന്ത്രി. വെങ്കയ്യ നായിഡുവിന് പാര്‍ലമെന്ററി കാര്യവും വകുപ്പും സദാനന്ദ ഗൌഡക്ക് നിയമ വകുപ്പും നഷ്ടമായി. വിജയ് ഗോയലാണ് പുതിയ കായിക മന്ത്രി.

19 പുതുമുഖങ്ങള്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയതോടെ മുതിര്‍ന്ന മന്ത്രിമാര്‍ അടക്കമുള്ളവരുടെ വകുപ്പുകളില്‍ വന്‍ മാറ്റമാണുണ്ടായത്. സ്മൃതി ഇറാനിക്ക് മാനവവിഭവശേഷി വകുപ്പ് നഷ്ടമായി. പകരം കിട്ടിയത് പരിസ്ഥിതിയും ടെക്സ്റ്റൈല്‍സ് വകുപ്പും നല്‍കി, നേരത്തെ പരിസ്ഥി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രകാശ് ജവദേക്കറാണ് പുതിയ മാനവവിഭശേഷി വകുപ്പ് മന്ത്രി. വെങ്കയ്യ നായിഡുവില്‍ നിന്ന് എടുത്തുമാറ്റിയ പാര്‍ലമെന്ററി കാര്യം രാസവള സഹമന്ത്രിയായ അനന്തകുമാറിന് അധിക ചുമതലയായി നല്‍കി. പകരം വെങ്കയ്യനായിഡുവിന് വാര്‍ത്താ വിതരണ-പ്രക്ഷേപണം. സദാനന്ദ ഗൌഡക്ക് നിയമ വകുപ്പ് നഷ്ടമായി. കിട്ടിയത് സ്റ്റാറ്റിസ്സ്ക്സും പദ്ധതി നടത്തിപ്പ് വകുപ്പും. നിയമ വകുപ്പിന്റെ അധിക ചുമതല ഐടി മന്ത്രി വിശങ്കര്‍ പ്രസാദ് വഹിക്കും. നേരത്തെ ധനകാര്യ സഹമന്ത്രിയായിരുന്ന ജയന്ത് സിന്‍ഹയില്‍ ആ വകുപ്പ് എടുത്ത് മാറ്റി പകരം വ്യോമയാനം നല്‍കി.

സഹമന്ത്രിയായിരുന്ന സഞ്ജീവ് കുമാര്‍ ബല്‍യാന് കൃഷിവകുപ്പ് എടുത്തുമാറ്റി നദീ വികസനവും ഗംഗാശുചീകരണവും നല്‍കി. നരേന്ദ്ര സിംഗ് തോമറാണ് പുതിയ ഗ്രാമ വികസനമന്ത്രി. പുതുതായി സത്യപ്രതിജ്ഞ ചെയ്ത സഹമന്ത്രിമാരില്‍ പ്രമുഖരുടെ വകുപ്പുകള്‍ ഇപ്രകാരമാണ്. എം ജെ അക്ബര്‍-വിദേശ കാര്യം, രാംദാസ് അത് വാല-സാമൂഹ്യ നീതി, അനുപ്രിയ പട്ടേല്‍-ആരോഗ്യം, കുടുബക്ഷേമം, അജയ് താംത-ടെക്സ്റ്റൈല്‍, അര്‍ജുന്‍ മേഖ് വാല്‍- ധനകാര്യം, എസ് എസ് അലുവാലിയ- കൃഷി, പാര്‍ലമെന്ററികാര്യം, രാജന്‍ ഗൊഹൈന്‍-റെയില്‍വെ, രമേശ് ജിഗ ജിനഗി-കുടിവെള്ളം, സാനിറ്റേഷന്‍, സുബാഷ് ഭാംറെ- പ്രതിരോധം, പി പി ചൌധരി-നിയമം, ഐടി, സി ആര്‍ ചൌധരി- ഭക്ഷ്യം, പൊതു വിതരണം, മന്‍സൂഖ് മണ്ഡവ്യ -ഉപരിതലഗതാഗതം, രാസവളം, കൃഷ്ണ രാജ് വനിതാ ശിശുക്ഷേമം, മഹേന്ദ്ര നാഥ് പാണ്ഡെ-മാനവവിഭവശേഷി.

Tags:    

Similar News