റഷ്യന്‍ ബന്ധത്തെക്കുറിച്ച് തെളിവ് കൊണ്ടുവരാന്‍ ട്രംപിന്റെ വെല്ലുവിളി
എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയതിന് ശേഷം, എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിലവിലെ വിവാദങ്ങള്‍ക്ക് ഡൊണള്‍ഡ് ട്രംപ് മറുപടി നല്‍കിയിരിക്കുന്നത്
റഷ്യന്‍ ബന്ധത്തെക്കുറിച്ച് തെളിവുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരുണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ വെല്ലുവിളി. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വിവാദങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. അതേസമയം എഫ്.ബി.ഐ ഡയറക്ടറെ നീക്കിയ നടപടിയെ താത്കാലിക ഡയറക്ടര്‍ വിമര്‍ശിച്ചു.
എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയതിന് ശേഷം, എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിലവിലെ വിവാദങ്ങള്‍ക്ക് ഡൊണള്‍ഡ് ട്രംപ് മറുപടി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ അന്വേഷണം നടത്തുകയെന്നത് ജെയിംസ് കോമിയുടെ മാത്രം തീരുമാനമായിരുന്നു. അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ വലിയവനാകാനുള്ള കോമിയുടെ ശ്രമം മാത്കമായിരുന്നെന്നും ട്രംപ് കുറ്റപ്പെടുത്തി.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാലത്തെ റഷ്യ-ട്രംപ് ബന്ധം വ്യക്തമാക്കുന്ന രഹസ്യരേഖ ജെയിംസ് കോമി മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമക്ക് കൈമാറിയിരുന്നു. എന്നാല്‍ റഷ്യന്‍ ബന്ധത്തെ ട്രംപ് പൂര്‍ണമായും തള്ളിക്കളഞ്ഞു.
ട്രംപിന്‍റെ റഷ്യന്‍ ബന്ധം സംബന്ധിച്ച അന്വേഷണം നിസാരമാണെന്നാണ് വൈറ്റ് ഹൌസ് വിശദീകരണം. എന്നാല്‍ വളരെ പ്രധാനപ്പെട്ട അന്വേഷണമാണ് ട്രംപിനെതിരെ നടക്കുന്നതെന്ന് എഫ്.ബി.ഐ ആക്ടിങ് ഡയറക്ടര്‍ ആന്‍ഡ്രൂ മാക്‌കബ് വ്യക്തമാക്കി. എഫ്.ബി.ഐ ഡയറക്ടറായിരുന്ന കോമിയുമായി ജീവനക്കാര്‍ക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. കോമിയെ നീക്കിയതിലുള്ള അതൃപ്തിയും മാക്‌കബ് പ്രകടിപ്പിച്ചു.