ശഹരണ്‍ പൂരിലെ ദലിത്-താക്കൂര്‍ സംഘര്‍ഷം: നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
ജാതി സംഘര്‍ഷം തുടരുന്ന ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സജാതി സംഘര്‍ഷം തുടരുന്ന ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂരില്‍ സമാധാനം തിരിച്ച് കൊണ്ടുവരുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. ശഹരണ്‍പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടിനെയും ജില്ലാ മജിസ്ട്രേറ്റിനെയും സര്‍ക്കാര്‍ സസ്പെന്റ് ചെയ്തു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും.
താക്കൂര്‍ വിഭാഗക്കാര്‍ നടത്തിയ മഹാറാണപ്രതാപ് അനുസ്മരണത്തിനിടെ ശബ്ദമലിനീകരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ദലിത് -താക്കൂര്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ആഘോഷത്തിനിടെ ശ്വാസതടസ്സത്തിനിടെ യുവാവ് മരണപ്പെട്ടത് ദലിതര്‍ മര്‍ദിച്ച് കൊന്നതാണെന്ന പ്രചാരണം കലാപത്തിലേക്ക് വഴിമാറി. അമ്പതോളം ദലിത് വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും പ്രദേശത്ത് നിന്ന് ദലിതര്‍ പലായനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞദിവസം ബിഎസ്പി നേതാവ് മായാവതിയുടെ റാലിയില്‍ പങ്കെടുത്ത് മടങ്ങിയ ദലിതര്‍ക്കെതിരെ താക്കൂര്‍ വിഭാഗക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ദലിത് യുവാവ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ശഹരണ്‍പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് എസ് സി ദുബെയേയും ജില്ലാ മജിസ്ട്രേറ്റ് നാഗേന്ദര്‍ പ്രസാദിനെയും സസ്പെന്റ് ചെയ്തത്. താക്കൂര്‍ വിഭാഗക്കാര്‍ക്ക് പൊലീസ് സഹായം ചെയ്തുവെന്ന് ദലിതര്‍ ആരോപിച്ചിരുന്നു. പ്രദേശത്ത് കൂടുതല്‍ സുരക്ഷസേനയെ നിയോഗിച്ചിട്ടുണ്ട്. മെയ് 5നാണ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്.