മോചനത്തിന് ശേഷമുള്ള ആദ്യ ദിവ്യബലിയില്‍ വികാരാധീനനായി ഉഴുന്നാലില്‍; ഞായറാഴ്ച കേരളത്തിലെത്തും

Update: 2018-05-31 18:59 GMT
Editor : Jaisy
മോചനത്തിന് ശേഷമുള്ള ആദ്യ ദിവ്യബലിയില്‍ വികാരാധീനനായി ഉഴുന്നാലില്‍; ഞായറാഴ്ച കേരളത്തിലെത്തും
Advertising

രക്തസാക്ഷിയാകാനുളള ഭാഗ്യം തനിക്ക് ലഭിച്ചില്ലെന്നും ഉഴുന്നാലില്‍ കൂട്ടിച്ചേര്‍ത്തു

ഭീകരരുടെ തടവില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഇന്ത്യയില്‍ അര്‍പ്പിച്ച ആദ്യ കൃതജ്ഞതാ ദിവ്യബലിയില്‍ വികാരാധീനനായി ഫാദര്‍ ടോം ഉഴുന്നാലില്‍. നന്ദിപറയവെയാണ് ഫാ ടോമിന്റെ വാക്കുകള്‍ ഇടറിയത്. ഡല്‍ഹിയില്‍ നിന്ന് ഇന്ന് ബംഗലൂരുവിലെത്തുന്ന ഉഴുന്നാലില്‍ ഞായറാഴ്ച കേരളത്തിലെത്തും.

Full View

557 ദിവസം നീണ്ട തടവുജീവിതത്തിലും ഏകാന്തവാസത്തിലും പിടിച്ചുനിന്ന ഫാദര്‍ ടോം ഉഴുന്നാലില്‍, ഡല്‍ഹി തിരുഹൃദയ ദേവാലയത്തിലെ അള്‍ത്താരക്കു മുന്നില്‍ വിങ്ങിപ്പൊട്ടി. ഇനിയുള്ള ജീവിതവും ദൈവത്തിനും ലോകത്തിനും വേണ്ടി മാറ്റിവയ്ക്കും. മരണമോ ജീവിതമോ എന്ന ചോദ്യത്തിനു മുന്നില്‍ ഒരിക്കല്‍പോലും നിരാശനായില്ല. പക്ഷേ രക്തസാക്ഷിയാകാനുളള ഭാഗ്യം തനിക്ക് ലഭിച്ചില്ലെന്നും ഉഴുന്നാലില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷമുള്ള ആദ്യ ദിവ്യബലിയില്‍, ഫാ ടോമിനൊപ്പം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഗിയാംബറ്റിസ്റ്റ ഡിക്വാട്രോ, ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, വൈദികര്‍, സലേഷ്യന്‍ സഭാംഗങ്ങള്‍ വിശ്വാസികള്‍ എന്നിവര്‍ നന്ദിയര്‍പ്പിക്കാനെത്തി. ഇന്ന് ബംഗലൂരുവിലെത്തുന്ന ഉഴുന്നാലില്‍ രണ്ട് ദിവസം ഇവിടെ തങ്ങും. വിവിധ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്ന ഫാദര്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ചയും നടത്തും. ശേഷം ഞായറാഴ്ച പുലര്‍ച്ചെ കേരളത്തിലേക്ക് തിരിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News