ബിരിയാണി പാകം ചെയ്തതിന് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ശിക്ഷ

Update: 2018-05-31 21:56 GMT
Editor : Sithara
ബിരിയാണി പാകം ചെയ്തതിന് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ശിക്ഷ
Advertising

അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് സമീപം ബിരിയാണി പാകം ചെയ്തതിന് ജെഎന്‍യുവില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ പിഴയൊടുക്കണം.

അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് സമീപം ബിരിയാണി പാകം ചെയ്തതിന് ജെഎന്‍യുവില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ പിഴയൊടുക്കണം. വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുന്നുവെന്ന് നോട്ടീസ് നല്‍കിയ സര്‍വകാലാശാല, 6000 മുതല്‍ 10000 രൂപ വരെ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ജൂണ്‍ 27നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധി സതരൂപ ചക്രബര്‍ത്തിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറെ കാണാന്‍ എത്തിയത്. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ വിസി തയ്യാറാകുന്നത് വരെ വിദ്യാര്‍ഥികള്‍ വിസിയുടെ ഓഫീസിലിരുന്നു. അപ്പോള്‍ പുറത്ത് കാത്തുനിന്ന വിദ്യാര്‍ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് പുറത്ത് ഭക്ഷണം പാകം ചെയ്ത് കഴിച്ചെന്നായിരുന്നു ആരോപണം. വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് പ്രോക്ടര്‍ കൌശല്‍ കുമാര്‍ ശര്‍മ പഴി അടയ്ക്കണമെന്ന് നോട്ടീസ് നല്‍കിയത്. 10 ദിവസത്തിനകം പിഴയൊടുക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

ഭക്ഷണം പാകം ചെയ്യുന്നത് എങ്ങനെയാണ് അച്ചടക്ക ലംഘനമാകുന്നതെന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. അന്ന് വിസിയെ കാണാന്‍ അനുമതി ലഭിച്ചത് രാത്രി മാത്രമാണെന്നും 11 മണിയോടെ ക്യാമ്പസിനകത്തെ ഭക്ഷണശാലകള്‍ അടച്ചതിനാലാണ് സ്വയം പാകം ചെയ്തതെന്നും പിഴയൊടുക്കാന്‍ നോട്ടീസ് കിട്ടിയ അമിര്‍ മാലിക് എന്ന വിദ്യാര്‍ഥി പറഞ്ഞു. വിസിയുടെ തെറ്റായ നടപടികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News