പൊങ്കല്‍ ആഘോഷത്തില്‍ തമിഴ്‌നാട്

Update: 2018-05-31 12:23 GMT
പൊങ്കല്‍ ആഘോഷത്തില്‍ തമിഴ്‌നാട്
Advertising

തമിഴ്‌നാട്ടുകാരുടെ പുതുവത്സാഘോഷമാണ് പൊങ്കല്‍. നാലു ദിവസങ്ങളിലാണ് പൊങ്കല്‍ ആഘോഷിയ്ക്കുക..

പൊങ്കല്‍ ആഘോഷ ലഹരിയിലാണ് തമിഴകം. ഇന്നലെ തുടങ്ങിയ ആഘോഷങ്ങള്‍, ചൊവ്വാഴ്ച വരെ തുടരും. പ്രധാന ദിനമായ ഇന്ന് തൈപൊങ്കാലയാണ് ആഘോഷിക്കുന്നത്.

Full View

തമിഴ്‌നാട്ടുകാരുടെ പുതുവത്സാഘോഷമാണ് പൊങ്കല്‍. ആഘോഷത്തിന്റെ ആദ്യദിനമായ ഇന്നലെ ബോകി എന്ന പേരില്‍ ശുദ്ധിക്രിയകള്‍ നടത്തി. നാലു ദിവസങ്ങളിലാണ് പൊങ്കല്‍ ആഘോഷിയ്ക്കുക. തൈപ്പൊങ്കല്‍ ദിനത്തില്‍, വീടിനു മുമ്പില്‍ പൊങ്കല്‍ ചെയ്ത്, സൂര്യനെ വരവേല്‍ക്കും.

രണ്ടാം ദിനം മാട്ടുപൊങ്കലാണ്. കന്നുകാലികളെ ആദരിയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ജല്ലിക്കെട്ട് നടത്തുക. അവസാന ദിനം കാണും പൊങ്കല്‍. ഈ ദിനത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പം നാടുകാണാന്‍ ഇറങ്ങും.

വീടിനു മുന്‍പില്‍ പലനിറങ്ങളിലുള്ള കോലങ്ങളാണ് പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി വരയ്ക്കുക. മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും കോലമിടല്‍ മത്സരങ്ങളും നടത്തി.

Tags:    

Similar News