പിഞ്ചുകുഞ്ഞിന്റെ ശിരസ് അറുത്ത നിലയില്‍‍; കൊലപാതകം ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ടതെന്ന് സംശയം

Update: 2018-05-31 10:45 GMT
പിഞ്ചുകുഞ്ഞിന്റെ ശിരസ് അറുത്ത നിലയില്‍‍; കൊലപാതകം ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ടതെന്ന് സംശയം
Advertising

കുട്ടിയുടെ കഴുത്തറത്തതിന് ശേഷം ശിരസ് ടെറസിന് മുകളിലേക്ക് എറിയുകയായിരുന്നു

മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ശിരസ് അറുത്ത നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ചില്‍ക്കാനഗറിലുള്ള ഒരു വീടിന്റെ ടെറസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുട്ടിയുടെ കഴുത്തറത്തതിന് ശേഷം ശിരസ് ടെറസിന് മുകളിലേക്ക് എറിയുകയായിരുന്നു. ഊബര്‍ ഡ്രൈവറായ രാജശേഖര്‍ ഗൌഡിന്റെ വീടിന്റെ ടെറസില്‍ നിന്നാണ് തല കണ്ടെടുത്തതെന്ന് രാചകൊണ്ട ജോയിന്റെ കമ്മീഷണര്‍ ഓഫ് പൊലീസ് തരുണ്‍ ജോഷി പറഞ്ഞു. വ്യാഴാഴ്ച രാവിലെ ടെറസിന്റെ മുകളിലെത്തിയ ഗൌഡിന്റെ ഭാര്യാമാതാവാണ് കുഞ്ഞിന്റെ ശിരസ് കണ്ടെത്തിയത്. സംഭവം നടന്നത് ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ 12.30 ഓടെ തങ്ങള്‍ വാതിലടച്ചു കിടന്നതായി രാജശേഖര്‍ പൊലീസിനോട് പറഞ്ഞു. മുന്‍പ് ചന്ദ്രഗ്രഹണ സമയത്ത് തങ്ങളുടെ മുറ്റത്തേക്ക് ചിലര്‍ നാരങ്ങകളും മഞ്ഞള്‍പ്പൊടിയും എറിഞ്ഞിരുന്നതായി രാജശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News