ഗൂഗ്‍ളില്‍ ഐ.എസിനെ തിരഞ്ഞു; നജീബ് ഐ.എസില്‍ ചേരാനാഗ്രഹിച്ചിരുന്നതായി ഡല്‍ഹി പോലീസ്

Update: 2018-06-01 10:30 GMT
Editor : Ubaid
ഗൂഗ്‍ളില്‍ ഐ.എസിനെ തിരഞ്ഞു; നജീബ് ഐ.എസില്‍ ചേരാനാഗ്രഹിച്ചിരുന്നതായി ഡല്‍ഹി പോലീസ്
Advertising

നജീബിന്റെ ലാപ്‌ടോപ് ഫോറന്‍സിക്ക് പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ കിട്ടിയതെന്നാണ് പോലീസ് പറയുന്നത്.

കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി തിരോധാനം അന്വേഷിക്കുന്ന ഡല്‍ഹി പോലീസ്. ഗൂഗ്‍ളില്‍ ഇസ്‍ലാമിക് സ്‌റ്റേറ്റിന്റെ വിവരങ്ങളും ദൃശ്യങ്ങളും നജീബ് അന്വേഷിച്ചതിന്റെ തെളിവുകള്‍ ലോപ്‌ടോപ് പരിശോധിക്കവെ ലഭിച്ചതായി പോലീസ് അവകാശപ്പെട്ടു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഐ.എസിനെ പറ്റി നജീബ് നിരവധി തവണ ഗൂഗിളിലും യൂട്യൂബിലും അന്വേഷിച്ചിരുന്നു. നജീബിന്റെ ലാപ്‌ടോപ് ഫോറന്‍സിക്ക് പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ കിട്ടിയതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14നാണ് ഇയാളെ ജെ.എന്‍. യു ക്യാമ്പസില്‍ നിന്നും കാണാതായത്. എബിവിപി വിദ്യാര്‍ത്ഥികളുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് നജീബിനെ കാണാതായത്. പിന്നീട് നേപ്പാളിലേക്ക് കടന്നുവെന്ന് സംശയത്തെ തുടര്‍ന്ന് ചിത്രം ഒട്ടിച്ചിരുന്നു. മണിപൂരില്‍ നിന്നും ഇയാളെ കണ്ടതായി ഒരു കത്ത് ലഭിച്ചിരുന്നു. പിന്നീടും നിരവധി പ്രാവശ്യം നജീബിനെ കണ്ടതായ പലതരത്തില്‍ തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നജീബിനെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാമും പ്രഘ്യാപിച്ചിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News