സ്വാധീനമുള്ള വ്യക്തികളെ കണ്ടെത്താന്‍ ടൈം മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ മോദിക്ക് 0% വോട്ട്

Update: 2018-06-01 00:34 GMT
Editor : Sithara
സ്വാധീനമുള്ള വ്യക്തികളെ കണ്ടെത്താന്‍ ടൈം മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ മോദിക്ക് 0% വോട്ട്
Advertising

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനായി ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ മോദിക്ക് ലഭിച്ചത് പൂജ്യം ശതമാനം വോട്ടുകള്‍

2017ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനായി ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് പൂജ്യം ശതമാനം വോട്ടുകള്‍. സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദ്, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപ് തുടങ്ങിയവര്‍ക്കും 0% വോട്ടുകളാണ് ലഭിച്ചത്.

ഫിലിപ്പീന്‍സ് പ്രസിഡന്‍റ് രോഡ്രിഗ്രോ ഡ്യൂട്ടര്‍ട്ടാണ് 5% വോട്ടുകള്‍ നേടി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയത് കനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രൂഡോ ആണ്. പോപ്പ് ഫ്രാന്‍സിസ്, ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും ട്രൂഡോക്കൊപ്പമുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് രണ്ട് ശതമാനം വോട്ടുകള്‍ ലഭിച്ചു. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍, നടി എമ്മ സ്റ്റോണ്‍ തുടങ്ങിയവര്‍ക്കും രണ്ട് ശതമാനം വോട്ടുകളാണ് കിട്ടിയത്.

സ്വാധീനമുള്ള 100 പേരുടെ പട്ടിക തയ്യാറാക്കാനാണ് ടൈം മാഗസിന്‍ വായനക്കാരുടെ അഭിപ്രായം തേടിയത്. വായനക്കാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഏപ്രില്‍ 20ന് ടൈം എഡിറ്റര്‍മാര്‍ മികച്ച 100 പേരുടെ പട്ടിക പ്രഖ്യാപിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News