എ​ൻ​.ഡി.​എ‍​ക്ക് അം​ബേദ്‍ക്കര്‍ വി​രുദ്ധ​ നിലപാടെന്ന് മാ​യാ​വ​തി

Update: 2018-06-01 11:29 GMT
Editor : Ubaid
എ​ൻ​.ഡി.​എ‍​ക്ക് അം​ബേദ്‍ക്കര്‍ വി​രുദ്ധ​ നിലപാടെന്ന് മാ​യാ​വ​തി
Advertising

പാ​ർ​ല​മെ​ന്‍റി​ലെ അം​ബേ​ദ്ക്ക​ർ പ്ര​തി​മ സ​ന്ദ​ർ​ശി​ക്കു​ന്ന​താ​യി​രു​ന്നു രാ​ജ്ഘ​ട്ടി​ലെ​ത്തി ഗാ​ന്ധി​സ​മാ​ധി സ​ന്ദ​ർ​ശി​ച്ച​തി​ലും ഉചിതമായിരുന്നത്

ഭര​ണ​ഘ​ട​നാ ശി​ൽ​പി ബി.​ആ​ർ അം​ബേദ്‍ക്ക​റു​ടെ സ്മാ​ര​ക​ത്തി​ൽ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ന്ദ​ർ​ശി​ക്കാ​തി​രു​ന്ന​ത് എ​ൻ​.ഡി.​എ‍​യു​ടെ ദ​ലി​ത് വി​രുദ്ധ​ത​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് ബി.​എ​സ്.പി നേ​താ​വ് മാ​യാ​വ​തി. പാ​ർ​ല​മെ​ന്‍റി​ലെ അം​ബേ​ദ്ക്ക​ർ പ്ര​തി​മ സ​ന്ദ​ർ​ശി​ക്കു​ന്ന​താ​യി​രു​ന്നു രാ​ജ്ഘ​ട്ടി​ലെ​ത്തി ഗാ​ന്ധി​സ​മാ​ധി സ​ന്ദ​ർ​ശി​ച്ച​തി​ലും ഉചിതമായിരുന്നത്. ഗു​ജ​റാ​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നെ​യും മാ​യാ​വ​തി വി​മ​ർ​ശി​ച്ചു. ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല, ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്നു​ണ്ട് അതിനാല്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളേ​യും അ​ദ്ദേ​ഹം ഒ​രു പോ​ലെ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News