മോദിയെ വിമര്‍ശിച്ച പ്രകാശ് രാജിനെതിരെ കേസ്

Update: 2018-06-01 12:36 GMT
Editor : Sithara
മോദിയെ വിമര്‍ശിച്ച പ്രകാശ് രാജിനെതിരെ കേസ്
Advertising

ഈ ജനാധിപത്യ രാജ്യത്തിലെ പൌരനെന്ന നിലയില്‍ ഗൌരി ലങ്കേഷ് കൊലക്കേസിലെ പ്രധാനമന്ത്രിയുടെ മൌനം തന്നെ അസ്വസ്ഥനാക്കിയെന്നും അത് പാപമാണോയെന്നുമാണ് കേസിനോടുള്ള പ്രകാശ് രാജിന്‍റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച നടന്‍ പ്രകാശ് രാജിനെതിരെ കേസ്. ഒരു അഭിഭാഷകന്‍ ലക്നൌ കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസെടുത്തത്. ഹര്‍ജി ഒക്ടോബര്‍ ഏഴിന് ലക്നൌ കോടതി പരിഗണിക്കും.

ഡിവൈഎഫ്‌ഐ സമ്മേളനം ഉദ്ഘാടനം ചെയ്ത് ബംഗളൂരുവിലാണ് നരേന്ദ്ര മോദിയെ പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചത്. ഗൗരി ലങ്കേഷ് വധം ആഘോഷിക്കുന്നവരോട് മോദി തുടരുന്ന മൗനം തന്നെ ഭയപ്പെടുത്തുന്നു. മോദിയും യോഗി ആദിത്യനാഥുമൊക്കെ അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ നേടിയ തന്നേക്കാള്‍ മികച്ച നടന്മാരാണ്. അഭിനയത്തിനുള്ള പുരസ്കാരങ്ങള്‍ അവരാണ് അര്‍ഹിക്കുന്നതെന്നും പ്രകാശ് രാജ് പറയുകയുണ്ടായി.

ഈ ജനാധിപത്യ രാജ്യത്തിലെ ഉത്തരവാദിത്തബോധമുള്ള പൌരനെന്ന നിലയില്‍ ഗൌരി ലങ്കേഷ് കൊലക്കേസിലെ പ്രധാനമന്ത്രിയുടെ മൌനം തന്നെ അസ്വസ്ഥനാക്കിയെന്നും അത് പാപമാണോയെന്നുമാണ് കേസിനോടുള്ള പ്രകാശ് രാജിന്‍റെ പ്രതികരണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News