ചോദ്യപേപ്പര്‍ ചോര്‍ച്ച: റദ്ദാക്കിയ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ജൂലൈയില്‍ നടത്തും
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ മാത്രം നടത്തും.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ ഡല്‍ഹിയിലും ഹരിയാനയിലും മാത്രമേ വീണ്ടും നടത്തൂ എന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ പ്ലസ്ടു ഇക്കണോമിക്‌സ് പരീക്ഷ രാജ്യത്താകെ ഏപ്രീല്‍ 25 ന് നടത്തുമെന്നും വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു. കേന്ദ്രത്തിനും സിബിഎസ്ഇക്കുമെതിരെ പ്രതിഷേധം തുടരുകയാണ്.
പത്താം ക്ലാസ് കണക്ക് പരീക്ഷ പേപ്പര്‍ ചോര്‍ന്നത് ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഇവയുടെ പുനഃപരീക്ഷ നടത്തുകയാണെങ്കില്‍ അത് ഡല്‍ഹിയിലും ഹരിയാനയിലും മാത്രമായിരിക്കും. ഇക്കാര്യത്തില്‍ 15 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം എടുക്കും. പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍25 ന് രാജ്യത്താകെ നടത്തും.
ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ആരെന്ന് പറയാറായിട്ടില്ലെന്ന്. വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. വിദ്യാര്‍ത്ഥി പ്രതിഷേധവും പ്രതിപക്ഷ വിമര്‍ശവും കനത്തതോടെയാണ് ഇന്ന് തന്നെ പുനഃപരീക്ഷാ തിയതി പ്രഖ്യാപിച്ചത്. ചോദ്യപ്പേപ്പറുകള്‍ പേപ്പറുകള്‍ പ്രചരിച്ചെന്ന് ബോധ്യപ്പെട്ട 10 വാട്ട് ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ചോദ്യം ചെയ്തു. സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ അടക്കം ഇതുവരെ 40 ലധികം പേരെ ആകെ ചോദ്യം ചെയ്തിട്ടുണ്ട്.