ജിന്നയുടെ ചിത്രം; വിഷയം രാഷ്ട്രീയവത്ക്കരിച്ചതെന്ന് സര്‍വ്വകലാശാല

Update: 2018-06-01 17:53 GMT
Editor : Jaisy
ജിന്നയുടെ ചിത്രം; വിഷയം രാഷ്ട്രീയവത്ക്കരിച്ചതെന്ന് സര്‍വ്വകലാശാല
Advertising

എന്നാല്‍ മഹാത്മാഗാന്ധി , നെഹ്റു ,അംബേദ്ക്കര്‍ എന്നിവര്‍ക്കൊപ്പം അക്കാലത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ ജിന്നക്കും ആജീവനാന്ത അംഗത്വം നല്‍കിയെന്നതാണ് ചരിത്രം

1938 ല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഹാളില്‍ സ്ഥാപിച്ച ജിന്നയുടെ ചിത്രം ഇപ്പോള്‍ വിവാദമായതാണ് അലിഗഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നത്. എന്നാല്‍ മഹാത്മാഗാന്ധി , നെഹ്റു ,അംബേദ്ക്കര്‍ എന്നിവര്‍ക്കൊപ്പം അക്കാലത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ ജിന്നക്കും ആജീവനാന്ത അംഗത്വം നല്‍കിയെന്നതാണ് ചരിത്രം.

Full View

അലിഗഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ആജീവനാന്ത അംഗത്വം നല്‍കിയവരുടെ ചിത്രങ്ങളാണ് കോളജ് യൂണിയന്‍ ഹാളില്‍ ഉള്ളത്. അതില്‍ 80 വര്‍ഷം മുന്‍പുള്ള ജിന്നയുടെ ചിത്രമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. എന്നാല്‍ ജിന്ന മാത്രമല്ല ആജീവനാന്ത അംഗത്വം ലഭിച്ച ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അംബേദ്ക്കറുടെയും ചിത്രങ്ങളും ഇതേ ചുവരിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

അലിഗഡ് യൂണിവേഴ്സിറ്റിയില്‍ ആരും ജിന്നക്ക് വേണ്ടി വാദിക്കുന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു. ഇവിടെ അതിക്രമിച്ച കയറിയ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരയാണ് പ്രതിഷേധം. ജിന്നയുടെ ഇന്ത്യ വിഭജന തത്വത്തെ അംഗീകരിക്കുന്നവരല്ല ‍ഞങ്ങള്‍. ജിന്നയോട് ഒരു സഹതാപവും ഇല്ല. എന്നാല്‍ ജിന്ന ഹിന്ദു മുസ്ലീം സാഹോദര്യത്തിന്റെ വക്താവാണെന്ന് ഗോഖലെ പറയുന്നതായി ചരിത്ര പുസ്തകം പറയുന്നു. സര്‍ക്കാര്‍ തന്നെ അത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അലിഗഡിലെ ജിന്നയുടെ ചിത്രം വിവാദത്താല്‍ കത്തുമ്പോള്‍ ബോംബെ ഹൈക്കോടതിയിലും ഗുജറാത്തിലെ സബര്‍മതിയിലും ചോദ്യം ചെയ്യപ്പെടാതെ അതേ ചിത്രമുണ്ടെന്നതും ചരിത്രം തന്നെ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News