സ്ഥിരം നിയമം വേണമെന്ന് പ്രതിഷേധക്കാര്‍; ജെല്ലിക്കെട്ട് മുടങ്ങി

Update: 2018-06-02 17:03 GMT
സ്ഥിരം നിയമം വേണമെന്ന് പ്രതിഷേധക്കാര്‍; ജെല്ലിക്കെട്ട് മുടങ്ങി
Advertising

അളങ്കാനല്ലൂരും, മധുരയിലും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ജെല്ലിക്കെട്ടിനുള്ള സാധ്യത മങ്ങിയത്.

ഓര്‍ഡിനന്‍സ് ഇറക്കിയിട്ടും തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് മുടങ്ങി. മധുരയടക്കം പ്രധാന കേന്ദ്രങ്ങളിലൊന്നും ജല്ലിക്കെട്ട് നടന്നില്ല. സ്ഥിരമായി ജല്ലിക്കെട്ട് നടത്താന്‍ നിയമനിമാണം വേണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രക്ഷോഭം മുഴക്കിയതോടെയാണ് ജല്ലിക്കെട്ട് തടസ്സപ്പെട്ടത്. നിയമനിര്‍മാണം നടത്താതെ പ്രക്ഷോഭം പിന്‍വലിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഇതിനിടെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു.

ലക്ഷക്കണക്കിന് പേര്‍ അണിനിരന്ന വന്‍ ജനകീയമുന്നേറ്റത്തിനൊടുവിലാണ് ജല്ലിക്കെട്ട് നിരോധം നീക്കാനുള്ള ഓര്‍ഡിനന്‍സ് സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സമരമക്കാര്‍ പ്രതിഷേധം ശക്തമാക്കിയത്. മധുരയിലെ അളങ്കാനെല്ലൂരിലും ചെന്നൈ മറീന ബീച്ചിലും പ്രതിഷേധം തുടരുകയാണ്.

സമരം രൂക്ഷമായതോടെ പ്രതിഷേധക്കാരുമായി ചീഫ് സെക്രട്ടറി മധുരയില്‍ ചര്‍ച്ച നടത്തി. ജല്ലിക്കെട്ട് നടക്കേണ്ടിയിരുന്ന അളങ്കാനല്ലൂരിലേക്ക് മുഖ്യമന്ത്രി പനീര്‍ ശെല്‍വം എത്തില്ല. പ്രതിഷേധം രൂക്ഷമായതോടെ പനീര്‍ശെല്‍വം പങ്കെടുക്കുന്ന ജല്ലിക്കെട്ട് ഡിണ്ടിഗലിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്. സമരത്തില്‍ മധുര വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഉപരോധം മധുര, ഡിണ്ടിഗല്‍, സേലം എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ തിരുച്ചിറപ്പള്ളി, മണപ്പാറ,പുതുകോട്ടൈ എന്നിവടങ്ങളില്‍ ജെല്ലിക്കട്ട് നടന്നു. ജെല്ലിക്കട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കാതെ വിധി പറയുതെന്ന ആവശ്യവുമായാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്. ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജികള്‍ മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News