മുത്തലാഖ് രാഷ്ട്രീയആയുധമാക്കാന്‍ ആര്‍എസ്എസ്
മുത്തലാഖിലൂടെ അനാഥമായ സാമ്പത്തിക നിലവാരം കുറഞ്ഞ വീടുകളിലെ കുട്ടികളെ പൂര്‍ണമായും ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. താരതമ്യേന മെച്ചപ്പെട്ട സാഹചര്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സംഘടന ഏറ്റെടുക്കും...
മുത്തലാഖ് വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ ആര്‍എസ്എസ് തീരുമാനം. മുത്തലാഖിന്റെ ഇരകളെ കണ്ടെത്തി അവരുടെ കുട്ടികളെ ഏറ്റെടുക്കാനുള്ള പദ്ധതിക്കാണ് ആര്‍എസ്എസ് രൂപം നല്‍കുന്നത്. ആര്‍എസ്എസിന്റെ കീഴിലുള്ള മുസ്ലിം രാഷ്ട്രീയമഞ്ചായിരിക്കും പദ്ധതിക്ക് നേതൃത്വം നല്‍കുക
മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് നിര്‍ദേശം നല്‍കിയിരുന്നു. ആര്‍എസ്എസിന്റെ നേൃത്വത്തില്‍ മുത്തലാഖിനെതിരായി ദേശീയ ക്യാമ്പയിന്‍ ആരംഭിക്കും. ക്യാമ്പയിന്റെ ഭാഗമായി മുത്തലാഖിനിരയായ സ്ത്രീകളുടെ കുട്ടികളെ ഏറ്റെടുക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കും. പശ്ചിമബംഗാളിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ബംഗാളില്‍ മുത്തലാഖിന്റെ എണ്ണം വളരെ കൂടുതലാണെന്ന റിപ്പോര്‍ട്ടുകളാണ് ബംഗാളിനെ തിരഞ്ഞെടുക്കാന്‍ കാരണമായി മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാക്കള്‍ ചൂണ്ടികാണിക്കുന്നത്.
മുത്തലാഖിലൂടെ അനാഥമായ സാമ്പത്തിക നിലവാരം കുറഞ്ഞ വീടുകളിലെ കുട്ടികളെ പൂര്‍ണമായും ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. താരതമ്യേന മെച്ചപ്പെട്ട സാഹചര്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സംഘടന ഏറ്റെടുക്കും. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഈയാഴ്ച ചേരുന്ന മുസ്ലിം രാഷ്ട്രീയമഞ്ചിന്റെ യോഗത്തില്‍ പദ്ധതിക്ക് അന്തിമരൂപം നല്‍കും.