കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു

Update: 2023-03-02 10:52 GMT
Editor : admin | By : admin
കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു
Advertising

ചന്തയില്‍ കാലികളെ വില്‍ക്കുന്നവനും വാങ്ങുന്നവനും കര്‍ഷകനായിരിക്കണം. വാങ്ങിയ ആള്‍ ആറ് മാസം കഴഞ്ഞേ പിന്നീട് വില്‍ക്കാന്‍ പാടുള്ളൂ

കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്രം നിരോധിച്ചു. കാര്‍ഷികാവശ്യത്തിന് മാത്രമാക്കി വില്‍പന നിജപ്പെടുത്തിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയം വിജ്ഞാപനമിറക്കി. കാലികളെ വില്‍ക്കുന്നവനും വാങ്ങുന്നവനും കര്‍ഷകനായിരിക്കണം. ചന്തകളിലൂടെ മൃഗ ബലിക്കായി വില്‍പന പാടില്ലെന്നും ഉത്തരവിലുണ്ട്. കന്നുകാലികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള 1960 ലെ നിയമത്തിന്‍റെ പിന്‍ പബലത്തിലാണ് കേന്ദ്രം പുതിയ വിജ്ഞാപനമിറക്കിയത്.

പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്: കന്നുകാലി ചന്തയില്‍ കശാപ്പിനായി വില്‍പനപാടില്ല. വില്‍ക്കുന്നവനും വാങ്ങുന്നവനും കര്‍ഷകനാകനായിരിക്കണം. വാങ്ങിയവന്‍ അതേ കന്നുകാലിയെ ആറ് മാസം കഴിഞ്ഞേ മറിച്ച് വില്‍ക്കാവൂ. ഓരോ കന്നുകാലിക്കും ഉടമസ്ഥനും മതിയായ രേഖ വേണം. വാങ്ങുന്നവന്‍ കശാപ്പിനല്ലെന്ന് ഉറപ്പ് നല്‍കണം. പൈ കിടാവുകളെയും ചെറു പ്രായത്തിലുള്ള മറ്റു കന്നുകാലികളെയും ചന്തയിലേക്ക് കൊണ്ട് വരരുത്.ഇതിനെല്ലാം പുറമെ മതാചരപ്രകാര മുള്ള ബലിക്കും ചന്തകള്‍വഴി കന്നുകാലികളെ വില്‍ക്കരുതെന്ന് വിജ്ഞാപനത്തിലുണ്ട്. സംസ്ഥാന സര്‍‌ക്കാരുകളുടെ കന്നുകാലി സംരക്ഷ നിയമങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കണം കച്ചവടെന്നും ചന്തകള്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് 50 തും സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് 25 ഉം കിലോമീറ്റര്‍ അകലെയായിരിക്കണമെന്നും നിര്‍‌ദ്ദേശമുണ്ട്.

കശാപ്പും ക്രൂരതയും രണ്ട് കാര്യങ്ങളാണ് എന്നിരിക്കെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തിന്‍റെ പിന്‍ ബലത്തില്‍ കേന്ദ്രത്തിന് കശാപ്പ് നിരോധിക്കാനാകുന്നത് എങ്ങനെ? ഇത്തരം സംശയങ്ങളും അവ്യക്തകളും ഈ ഉത്തരവ് ബാക്കി വക്കുന്നുണ്ട്.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

By - admin

contributor

Similar News