നിങ്ങളെന്‍റെ ബ്രാന്‍ഡ് നശിപ്പിച്ചു, തിരിച്ചടവ് അസാധ്യമാക്കി - പിഎന്‍ബിക്ക് മോദിയുടെ കത്ത്

Update: 2018-06-02 02:19 GMT
Editor : admin | admin : admin
നിങ്ങളെന്‍റെ ബ്രാന്‍ഡ് നശിപ്പിച്ചു, തിരിച്ചടവ് അസാധ്യമാക്കി - പിഎന്‍ബിക്ക് മോദിയുടെ കത്ത്
Advertising

തന്‍റെ സഹോദരനോ ഭാര്യക്കോ അമ്മാവനോ ഇതില്‍ പങ്കില്ലെന്നും കത്തില്‍ പറയുന്നു.


പഞ്ചാബ് നാഷണല്‍ ബാങ്ക് തന്റെ വായ്പ പെരുപ്പിച്ച് കാണിച്ചെന്ന് നിരവ് മോദി. തട്ടിപ്പ് ആരോപണം നിഷേധിച്ച് ബാങ്കിന് അയച്ച കത്തിലാണ് നിരവിന്റെ പരാതി. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയിട്ടില്ല. സഹോദരനോ ഭാര്യക്കോ അമ്മാവനോ ഇടപാടില്‍ പങ്കില്ല. ബിസിനസ് നശിപ്പിച്ചതിലൂടെ പണം തിരിച്ചടക്കാനുള്ള സാധ്യതകള്‍ ബാങ്ക് ഇല്ലാതാക്കിയെന്നും നിരവ് കത്തില്‍ പറയുന്നു.

ഫെബ്രുവരി 16 നാണ് നീരവ് മോദിതട്ടിപ്പ് നിഷേധിച്ചുകൊണ്ട് കത്തയച്ചത്. ആരോപിക്കുന്നത് പോലെ 11000 കോടിയിലേറെ രൂപയുടെ ഇടപാടെന്നത് പെരുപ്പിച്ച കണക്കാണ്. ബാങ്ക് തനിക്ക് നിയമാനുസൃതം അനുവദിച്ച ജാമ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് വായ്പയെടുത്തതെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത് തുടരുന്നുണ്ടെന്നും കത്തില്‍ പറയുന്നു. വായ്പ തിരിച്ചടിവില്‍ ഇതുവരേയും താന്‍ വീഴ്ച്ചവരുത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ തന്‍റെ 5700 കോടിയോളം വരുന്ന സ്വത്ത് വകകള്‍ കണ്ടുകെട്ടി. അനാവശ്യനടപടിയിലൂടെ ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കാനുള്ള സാധ്യത ബാങ്ക് തന്ന ഇല്ലാതാക്കിയെന്നും കത്തില്‍ ആരോപിക്കുന്നു.

തന്‍റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്തില്ലായിരുന്നെങ്കില്‍ അവ ഉപയോഗിച്ച് ബാധ്യതതീര്‍ക്കുമായിരുന്നുവെന്നും ഇനിയതിന് സമയമെടുക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ബാങ്ക് തന്‍റെ ബിസിനസ് തകര്ത്തുവെന്നാരോപിക്കുന്ന കത്തില്‍ ഇതിന്‍റെ പരിണിതഫലം എന്തായാലും താന്‍ നേരിടുമെന്നും നീരവ് പറയുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തന്‍റെ സഹോദരനോ ഭാര്യക്കോ അമ്മാവനോ തന്‍റെ ബിസിനസില്‍ പങ്കില്ലെന്നും നീരവ് അവകാശപ്പെട്ടു. അതിനിടെ തട്ടിപ്പ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News