സിബിഎസ് ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; പൊലീസ് നടപടി തുടരുന്നു
പരീക്ഷാ കണ്ട്രോളറും സി ബി എസ് ഇയിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും അടക്കം 30 പേരെ ഇതിനകം ചോദ്യം ചെയ്തു
സിബിഎസ് ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പൊലീസ് നടപടി തുടരുന്നു. പരീക്ഷാ കണ്ട്രോളറും സി ബി എസ് ഇയിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും അടക്കം 30 പേരെ ഇതിനകം ചോദ്യം ചെയ്തു. ചോര്‍ന്ന പേപ്പര്‍ 1000 ത്തോളം വിദ്യാര്‍ത്ഥികളിലേക്ക് എത്തിയതായി പൊലീസ് വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ എഫ്ഐആറില്‍ ഐ.ടി നിയമം ലംഘനവും ചുമത്തും.
സി ബി എസ് ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രത്യേക സംഘ രൂപീകരിച്ചാണ് ഡല്‍ഹി പൊലീസിന്റെ അന്വേഷണം. ചോദ്യപപ്പറുകൾക്ക് എന്തെല്ലാം സുരക്ഷ ഒരുക്കിയിരുന്നു, എങ്ങനെയാണ് അച്ചടിച്ചത്, പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചത് എങ്ങനെ അടക്കമുള്ള വിഷയങ്ങളില്‍ പരീക്ഷാ കണ്‍ട്രോളറെ പൊലീസ് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. 11 വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുത്തു. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 6 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തയായും പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസുള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത വിമര്ശത്തില് പ്രതിരോധത്തിലായതോടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകാനാണ് പൊലീസിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്ന് ഇന്നലെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്കമാക്കിയിരുന്നു. വാട്ട്സ് ആപ്പ് അടക്കമുള്ള നവ മാധ്യങ്ങളിലൂടെയുള്ള ചോര്‍ത്തല്‍ ആയിതനാല്‍ കുറ്റം ഐ ടി നിയമ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നാണ് പൊലീസ് നല്കുന്ന വിവരം. പുതിയ പരീക്ഷാ തിയതി തിങ്കളാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും.