എസ് സി എസ്ടി നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാജ്നാഥ് സിങ്
ആറ് ദിവസത്തിനകം തന്നെ വിഷയത്തില്‍ പുനപരിശോധന ഹരജി നല്‍കിയതായും മന്ത്രി ലോക്സഭയെ അറിയിച്ചു
എസ് സി എസ്ടി നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആറ് ദിവസത്തിനകം തന്നെ വിഷയത്തില്‍ പുനപരിശോധന ഹരജി നല്‍കിയതായും മന്ത്രി ലോക്സഭയെ അറിയിച്ചു.
അതിനിടെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി.കേന്ദ്രത്തിന്റെ പുനപ്പരിശോധനാ ഹരജിയില്‍ തുറന്ന കോടതിയില്‍ 2മണിക്ക് വാദം തുടങ്ങും. എസ് സി എസ്ടി നിയമം ശക്തിപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക് സഭയില്‍ അറിയിച്ചത്. സംഘര്‍ഷമുണ്ടായ സംസ്ഥാനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കും.
കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. അതിനിടെ ദളിത് പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ ഉത്തരേന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. വിവിധയിടങ്ങളിലായി 1700 പൊലീസുകാരെ വിന്യസിച്ചു.
പലയിടത്തും റദ്ദാക്കിയ മൊബൈല് ഫോണ്‍ സേവനം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.നിയമം ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി കള്‍ വൈകിപ്പിക്കുകയാണെന്ന് നേരത്തെ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.