മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറി
പ്രധാനമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തീരുമാനം
വ്യാജ വാര്‍ത്തകള്‍ തടയാനെന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറി. പ്രധാനമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തീരുമാനം. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രര്‍ത്തരുടെ അംഗീകാരം റദ്ദാക്കാനാണ് വാര്‍ത്താ വിതരണമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്.
വ്യാജവാർത്തകളെ കുറിച്ചുള്ള പരാതി പത്രങ്ങളെ സംബന്ധിച്ചാണെങ്കിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ഇലക്ട്രോണിക് മാധ്യമങ്ങളെ സംബന്ധിച്ചാണെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും പരിശോധിക്കാനും കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയം തീരുമാനിച്ചിരുന്നു. 15 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്സര്‍ക്കാരിനു നല്‍കണമെന്നും റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ആരോപണ വിധേയരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു.വ്യാജവാര്‍ത്ത പ്രചരിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്കും വീണ്ടും പരാതി ലഭിച്ച് തെളിഞ്ഞുകഴിഞ്ഞാല്‍ ഒരു വര്‍ഷത്തേക്കാകും അംഗീകാരം റദ്ദാക്കുക.
മൂന്നാമത് ഒരു തവണ കൂടി വ്യാജവാര്‍ത്തയാണെന്ന് തെളിഞ്ഞാല്‍ ആജീവനാന്തം അംഗീകാരം റദ്ദാക്കുമെന്നും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. എന്നാല്‍ ഇത് നടപ്പിലാക്കേണ്ടതില്ലെ ന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രസ് കൌണ്‍സില്‍ എടുക്കട്ടേയെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ സര്‍ക്കുലറിനെതിരെ വ്യപകവിമര്‍ശമുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ വ്യാജപരാതികള്‍ ഉന്നയിക്കില്ലാ എന്ന് ഉറപ്പുണ്ടോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന് എതിരായ വാര്‍ത്തകള്‍ തടയുന്നതിന് അല്ലേ നടപടിയെന്നും കോണ്‍ഗ്രസ് ചോദിച്ചു.