പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് കൂട്ടമാനഭംഗം ചെയ്തു
മാനഭംഗത്തിന് ശേഷം അവശനിലയിലായ പെണ്‍കുട്ടിയെ റോഡരികില്‍ തള്ളുകയും ചെയ്തു
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. മാനഭംഗത്തിന് ശേഷം അവശനിലയിലായ പെണ്‍കുട്ടിയെ റോഡരികില്‍ തള്ളുകയും ചെയ്തു. ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.
ബുധനാഴ്ച ഉച്ചക്ക് 2.30ന് സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ വാഹനം കാത്ത് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. സ്കൂള്‍ ബസ് കിട്ടാത്തതു കൊണ്ട് റോഡരികില്‍ വാഹനം കാത്ത് നില്ക്കുന്ന പെണ്‍കുട്ടിയുടെ അടുത്ത് മൂന്ന് പേര് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. നിരസിച്ച പെണ്‍കുട്ടിയെ നിര്‍ബന്ധമായി മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിച്ച ശേഷം കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ വച്ചാണ് വിദ്യാര്‍ഥിയെ സഹപാഠിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതി പ്രകാരം മൂന്ന് പേര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ അനൂഷ് കുമാര്‍ പറഞ്ഞു.