അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ദൂരദര്‍ശന്റെ ലോഗോ മാറ്റുന്നു
1959 ലാണ് നിലവിലെ ലോഗോ ദൂരദര്‍ശന്‍ ഉപയോഗിച്ച് തുടങ്ങിയത്
നൊസ്റ്റാള്‍ജിയകളിലെ ഏറ്റവും സുന്ദരമായ കാലമാണ് ദൂരദര്‍ശന്‍ കാലം. ചിത്രഗീതവും ചിത്രഹാറും സ്മൃതിലയവും ശക്തിമാനുമെല്ലാം നിറഞ്ഞ കാലം. ദൂരദര്‍ശന്റെ പരിപാടികള്‍ പോലെ സുപരിചിതമാണ് ചാനലിന്റെ ലോഗോയും. കണ്ണിന്റെ മാതൃകയിലുള്ള ലോഗോ ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. 58 വര്‍ഷം പഴക്കമുള്ള ആ ലോഗോ മാറ്റാനൊരുങ്ങുകയാണ് ദൂരദര്‍ശന്‍.
ഇതിന്റെ ഭാഗമായി ജനങ്ങളില്‍ നിന്നും മികച്ച ലോഗോയും ക്ഷണിച്ചു. പുതിയ കാലത്തിനൊത്തുള്ള മാറ്റമാണ് ലോഗോ മാറ്റത്തിലൂടെ പ്രസാര്‍ഭാരതി ലക്ഷ്യമിടുന്നത്. 30 വയസില്‍ താഴെയുള്ള ഇന്ത്യന്‍ യുവത്വത്തിന് ലോഗയോട് ഗൃഹാതുരമോ, അടുപ്പമോ ഇല്ലെന്നാണ് പ്രസാര്‍ ഭാരതി കണ്ടെത്തിയിരിക്കുന്നത്. പുതിയ കാലത്തെ ഉള്‍ക്കൊള്ളുന്നതാകും പുതിയ ലോഗോയെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പട്ടി പറഞ്ഞു. 1959 ലാണ് നിലവിലെ ലോഗോ ദൂരദര്‍ശന്‍ ഉപയോഗിച്ച് തുടങ്ങിയത്.
ആഗസറ്റ് 13നുളളില്‍ ലോഗോ അയക്കണമെന്നാണ് പ്രസാര്‍ഭാരതി പറയുന്നത്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. കുട്ടികള്‍ക്കായി പുതിയ ചാനല്‍ തുടങ്ങാനും പ്രസാര്‍ഭാരതി ലക്ഷ്യമിടുന്നു. രാജ്യത്ത് 23 ചാനലുകളാണ് ദൂരദര്‍ശനുള്ളത്.